ഭൂഗര്‍ഭശാസ്ത്രവും ഖുര്‍ആനും
23 September 2011
പര്‍വതങ്ങള്‍
ഭൂമിശാസ്ത്രത്തില്‍ വളരെ വൈകി കണ്ടെടുക്കപ്പെട്ട ഒരു പ്രതിഭാസമാണ് മടക്കുകള്‍ (ഫോള്‍ഡിംഗ്‌സ്) എന്നത്. മലനിരകള്‍ രൂപപ്പെടുന്നതിനു പിന്നില്‍ ഇതിന്റെ പ്രവര്‍ത്തനമാണ്. നാം ജീവിക്കുന്ന ഭൂമിയുടെ പുറം തോട് ഉറപ്പുള്ളതും ശക്തവുമാണ്. അതേസമയം ജീവന്‍ നിലനില്‍ക്കാത്ത വിധം ചൂടുള്ളതും ദ്രാവക രൂപത്തിലുള്ളതുമാണ് അതിന്റെ അധോപാളികള്‍. പര്‍വതങ്ങളുടെ സ്ഥിരതയും ദൃഢതയും മടക്കുകള്‍ എന്ന പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം, ഇവയാണ് പര്‍വതങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്നത്.
ഭൂമിശാസ്ത്ര ജ്ഞാനികള്‍ പറയുന്നതനുസരിച്ച് 3,750 മൈലുകളാണ് ഭൂമിയുടെ ആരം. ഇതില്‍ നാം അധിവസിക്കുന്ന പുറംതോടിന്റെ മുപ്പതോളം മൈലുകള്‍ മൃതുലവും കട്ടി കുറഞ്ഞതുമാണ്. അതുകൊണ്ടുതന്നെ ഇവിടെ ഭൂകമ്പത്തിനുള്ള സാധ്യത കൂടുതലായും കാണപ്പെടുന്നു. തല്‍സമയം ഭൂമിയെ പിടിച്ചുനിര്‍ത്തുന്നതും സ്ഥിരത പകരുന്നതും പര്‍വതങ്ങളാണ്. ഖുര്‍ആന്‍ പറയുന്നു:
''ഭൂമിയെ നാം വിരിപ്പും പര്‍വതങ്ങളെ ആണികളുമാക്കിയില്ലേ?'' (78:6).
'ഔത്താദ്' എന്നാല്‍ ആണി, കുറ്റി, ആപ്പ് എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്. ഖൈമകള്‍ വലിച്ചു കെട്ടുന്ന സാധനത്തിനും ഇതുതന്നെ ഉപയോഗിക്കുന്നു. ഭൂമി ശാസ്ത്ര അടുക്കുകള്‍ക്ക് അടിത്തറയായി വര്‍ത്തിക്കുന്നത് ഈ വസ്തുതയാണ്. 'എര്‍ത്ത്' എന്ന പേരില്‍ ഭൂമി ശാസ്ത്രത്തിന്റെ അടിസ്ഥാന വിവരങ്ങള്‍ നല്‍കുന്ന പ്രസിദ്ധമായൊരു കൃതി പല യൂണിവേഴ്‌സിറ്റികളിലും ലോകോത്തര തലത്തില്‍തന്നെ ഉപയോഗിക്കപ്പെടുന്നുണ്ട്. യു.എസ്. പ്രസിഡന്റ് ജിമ്മി ക്വാര്‍ട്ടറിന്റെ ശാസ്ത്ര ഉപദേഷ്ടാവായും സയന്‍സ് അക്കാദമിയില്‍ 12 വര്‍ഷത്തോളം പ്രസിഡണ്ടായും സേവനമനുഷ്ഠിച്ച ഫ്രാങ്ക് പ്രസ് എന്ന വ്യക്തിയാണ് ഇതിന്റെ ഗ്രന്ഥകാരന്മാരില്‍ ഒരാള്‍. മലകള്‍ ആകാരത്തില്‍ ആപ്പു (ആണി) കളോട് സമാനമാണെന്നും അത് ഭൂമിയില്‍ ആഴത്തില്‍ പിടിച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു.
ഡോ. പ്രസിനെ സംബന്ധിച്ചിടത്തോളം ഭൂമിയുടെ പുറംതോടിനെ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ പര്‍വതങ്ങളുടെ പങ്ക് വളരെ വലുതാണ്. പര്‍വതങ്ങള്‍ ഭൂമികുലുക്കത്തില്‍നിന്നും സംരക്ഷണം നല്‍കുന്നു എന്നതിലേക്ക് സൂചന നല്‍കി വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
''ഭൂമി അവരെയുംകൊണ്ട് ഇളകാതിരിക്കാന്‍ അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു'' (21:31).
വിശുദ്ധ ഖുര്‍ആന്റെ ഈ അധ്യാപനങ്ങള്‍ ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളോട് എല്ലാനിലക്കും അടുത്തുനില്‍ക്കുന്നതാണ്.
ഉറപ്പിക്കപ്പെട്ട വര്‍വതങ്ങള്‍
ഭൗമോപരിതലം ഏകദേശം നൂറു കിലോമീറ്ററോളം ആഴത്തില്‍ കട്ടിയുള്ള ഭാഗങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കയാണ്. ഉരുകിയൊലിക്കുന്ന പ്രദേശങ്ങളില്‍ ഈ ഭാഗങ്ങള്‍ പ്രകടമായി കാണപ്പെടുന്നു. ഈസ്ത്തനോഫര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.
ഇത്തരം പ്ലൈറ്റുകളുടെ അതിര്‍ത്തികളിലാണ് പര്‍വതങ്ങള്‍ ജന്മമെടുക്കുക. സമുദ്രങ്ങളുടെ അടിഭാഗത്തുനിന്നും ഏകദേശം അഞ്ചു കിലോമീറ്ററോളം ഭൂമിയുടെ കട്ടിയുള്ള പുറം തോടാണ്. ഇത് പ്രതലത്തിലാണെങ്കില്‍ 35 കിലോമീറ്ററും പര്‍വത ശൃംഗത്തിലാണെങ്കില്‍ 80 കിലോമീറ്ററും കാണപ്പെടുന്നു. ഈ ദൃഢ അടിത്തറകളിലാണ് മലകള്‍ സ്ഥിതി ചെയ്യുന്നത്. വിശുദ്ധ ഖുര്‍ആന്‍ ഇതിലേക്ക് സൂചന നല്‍കിക്കൊണ്ട് പറയുന്നു:
''പര്‍വതങ്ങളെ അല്ലാഹു ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നു'' (79:32).