മഹാനായ സിദ്ദീഖുല്‍ അക്ബര്‍ (റ) ഖുര്‍ആന്‍ ഉല്ലേഖനം ചെയ്യപ്പെട്ട വ്യത്യസ്ത സാധനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്നു ഏകീകരിച്ചു. എന്നിട്ട് അതിന് മൊത്തത്തില്‍ ഒരു പേര് വിളിക്കാന്‍ അദ്ദേഹം സ്വഹാബത്തിനോട് നിര്‍ദേശിച്ചു. എന്തുവിളിക്കണം? ഒരാള്‍ പറഞ്ഞു: ഇഞ്ചീല്‍. എന്നാല്‍, മറ്റുള്ളവര്‍ അത് ഇഷ്ടപ്പെട്ടില്ല. നബിയെ നിഷേധിക്കുകയും ഇസ്‌ലാമിനെ തള്ളിക്കളയുകയും ചെയ്യുന്ന ക്രിസ്ത്യാനികളുടെ വേദത്തിന്റെ പേര് ഖുര്‍ആന് എങ്ങനെ യോജിക്കും?

മറ്റൊരാള്‍ പ്രസ്താവിച്ചു: സിഫ്ര്‍. അതാകട്ടെ ജൂതന്മാരുടെ വേദപുസ്തകങ്ങള്‍ക്ക് ഉപയോഗിക്കുന്ന പദമാണ്. മുകളില്‍ പറഞ്ഞ കാരണം കൊണ്ടുതന്നെ സിഫ്‌റും തള്ളപ്പെട്ടു.
മഹാനായ ഇബ്‌നു മസ്ഊദ് ഉണര്‍ത്തി: അബ്‌സീനിയക്കാര്‍ക്ക് ഒരു ഗ്രന്ഥമുള്ളതായി ഞാന്‍ കേട്ടിട്ടുണ്ട്. അവരതിനെ മുസ്ഹഫ് എന്നാണ് വിളിക്കുന്നത്. നമുക്കും അത് തുടരാം. അങ്ങനെ മുസ്ഹഫ് അംഗീകരിക്കപ്പെട്ടു.
വിശുദ്ധ ഖുര്‍ആന് വേറെയും ധാരാളം പേരുകളുണ്ട്. നൂറോളം പേരുകള്‍ സ്ഥാപിച്ചുകൊണ്ട് ഗ്രന്ഥം രചിച്ചിരിക്കുന്നു ഒരു പണ്ഡിതന്‍. ചിലത് ഇവിടെ പറയാം. ബ്രാക്കറ്റില്‍ അവ മനസ്സിലാകുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ നമ്പറുകളും നല്‍കിയിരിക്കുന്നു.

കിത്താബ്    (അദ്ദുഖാന്‍: 2)
ഖുര്‍ആന്‍    (അല്‍ വാഖിഅ: 77)
നൂറ്        (അന്നിസാഅ്: 174)
കലാം        (അത്തൗബ: 6)
ഹുദാ        (ലുഖ്മാന്‍: 3)
റഹ്മത്ത്         (യൂനുസ്: 58)
ഫുര്‍ആന്‍     (അല്‍ ഫുര്‍ഖാന്‍: 1)
ശിഫാഅ്:    (അല്‍ ഇസ്‌റാഅ്: 82)
മൗഇള        (യൂനുസ്: 57)
ദിക്‌റ്         (അല്‍ അമ്പിയാഅ:് 50)
കരീം        (അല്‍ വാഖിഅ: 77)
അലിയ്യ്        (അസ്സുഖ്‌റുഫ്: 4)
ഹിക്മത്ത്    (അല്‍ ഖമര്‍: 5)
ഹകീം        (യൂനുസ്: 1)
മുഹൈമിന്‍    (അല്‍ മാഇദ: 48)
ഹബ്ല്‍         (ആലു ഇംറാന്‍: 103)
സ്വിറാത്തുന്‍ മുസ്തഖീം     (അല്‍ അന്‍ആം: 153)
ഖയ്യിം         (അല്‍ കഹ്ഫ്: 2)
ഫ്‌സ്‌ല്        (അത്താരിഖ്: 2)
അന്നബഉല്‍ അളീം     (അന്നബഅ്: 2)
അഹ്‌സനുല്‍ ഹദീസ്    (അസ്സമര്‍: 22)
തന്‍സീല്‍    (അശ്ശുഅറാ: 192)
റൂഹ്        (അശ്ശൂറാ: 52)
വഹ്‌യ്        (അല്‍ അമ്പിയാ: 45)
മസാനീ        (അല്‍ ഹിജ്ര്‍: 87)
അല്‍ ഖൗല്‍    (അല്‍ ഖസസ്: 51)
ബസ്വാഇര്‍    (അല്‍ ജാസിയ: 20)
ബയാന്‍    (ആലു ഇംറാന്‍: 138)
അല്‍ ഇല്‍മ്    (അല്‍ റഅദ്: 37)
അല്‍ ഹഖ്    (ആലു ഇംറാന്‍: 62)
അല്‍ ഹാദി    (അല്‍ ഇസ്‌റാഅ:് 9)
അജബ്        (അല്‍ ജിന്ന്: 1)
തദ്കിറ        (അല്‍ മുദ്ദസിര്‍: 54)
അല്‍ ഉര്‍വതുല്‍ വുസ്ഖാ    (ലുഖ്മാന്‍: 22)
മുതശാബിഹ്    (അസ്സുമര്‍: 23)
സിദ്ഖ്        (അസ്സുമര്‍: 33)
അദ്ല്‍         (അല്‍ അന്‍ആം: 115)
ഈമാന്‍    (ആലു ഇംറാന്‍: 193)
അറബിയ്യ്    (അസ്സുമര്‍: 28)
അംറ്        (അത്ത്വലാഖ്: 5)
ബുശ്‌റാ    (അന്നംല്: 2)
മജീദ്        (അല്‍ ബുറൂജ്: 21)
അസ്സബൂര്‍    (അല്‍ അമ്പിയാ: 105)
മുബീന്‍     (യൂസുഫ്: 1)
ബശീര്‍        (മാഇദ: 19)
നദീര്‍        (ഫിസ്സിലത്ത്: 4)
അസീസ്    (ഫുസ്സിലത്ത്: 41)
ബലാഗ്        (ഇബ്‌റാഹീം: 52)
അഹ്‌സനുല്‍ ഖസസ്    (യൂസുഫ്: 3)
സുഹുഫ്    (അബസ: 13)
ഖുര്‍ആനിന് ഖുര്‍ആനില്‍തന്നെ വേറെയും പേരുകള്‍ കണ്ടെത്താവുന്നതാണ്. പല പണ്ഡിതരും ഇത് സൂചിപ്പിച്ചിട്ടുണ്ട്.

-എഎം തമീം
ഖുര്‍ആന്‍ ഡൈജസ്റ്റ്, 1985 /എസ്.പി.സി, ചെമ്മാട്