width=ഖുര്‍ആന്‍ വ്യാഖ്യാനവും (തഫ്‌സീര്‍) ഖുര്‍ആന്‍ വിജ്ഞാനവും (ഉലൂമുല്‍ ഖുര്‍ആന്‍) വിജ്ഞാനത്തിന്റെ കരകാണാകടലിലെ അമൂല്യശാഖകളത്രെ. ഖുര്‍ആന്‍ വ്യാഖ്യാനത്തിന് കണിശമായ പല ഉപാധികളും ഒത്തുകൂടേണ്ടതുണ്ട്. വൈജ്ഞാനിക പാരാവാരത്തിലെ വിവിധ ശാഖകളില്‍ വ്യുല്‍പത്തി നേടിയവര്‍ക്കേ അതിനര്‍ഹതയുള്ളൂ.

ഖുര്‍ആന്‍ വ്യാഖ്യാനത്തിനു ഏറ്റവും നല്ല മാര്‍ഗം ഖുര്‍ആന്‍കൊണ്ടുതന്നെ അതു നിര്‍വഹിക്കലാകുന്നു. കാരണം, ഒരിടത്ത് സംഗ്രഹിച്ചു പറഞ്ഞത് മറ്റൊരിടത്ത് ഖുര്‍ആന്‍ തന്നെ വിസ്തരിച്ചിട്ടുണ്ടാകും. അതുകഴിഞ്ഞാല്‍, ഹദീസുകൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാനിക്കലാണ് ഉത്തമം. കാരണം, ഹദീസ് ഖുര്‍ആന്റെ വ്യാഖ്യാനമാണ്.

ഇമാം ശാഫിഈ (റ) പറയുന്നു: തിരുനബി എന്തെല്ലാം വിധി പ്രസ്താവങ്ങള്‍ നടത്തിയിട്ടുണ്ടോ അതത്രവും അവിടന്നു ഖുര്‍ആനില്‍നിന്നു ഗ്രഹിച്ചതാകുന്നു. അല്ലാഹു വ്യക്തമാക്കുന്നത് കാണുക: 'ഈ വിശുദ്ധ ഗ്രന്ഥം സത്യസമേതം താങ്കള്‍ക്കു നാം അവതരിപ്പിച്ചുതന്നിരിക്കുന്നത് അല്ലാഹു ഗ്രഹിപ്പിച്ചുതരും വിധം ജനങ്ങള്‍ക്കിടയില്‍ താങ്കള്‍ വിധി കല്‍പിക്കാന്‍ വേണ്ടിയാകുന്നു. താങ്കള്‍ വഞ്ചകന്മാര്‍ക്കു പക്ഷം ചേരുന്ന ആളാകരുത്.' ഖുര്‍ആന്‍ വീണ്ടും പറയുന്നു: 'താങ്കള്‍ക്കു ദിവ്യ ഗ്രന്ഥം നാം ഇറക്കിത്തന്നിരിക്കുന്നു. ജനങ്ങളിലേക്കിറക്കപ്പെട്ടത് അവര്‍ക്കു താങ്കള്‍ പ്രതിപാദിച്ചുകൊടുക്കാന്‍ വേണ്ടി; അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.'

നബിയുടെ ചര്യക്ക്/സുന്നത്തിന് ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത് സുപ്രധാനവും പ്രഥമവുമായ പരിഗണനയുണ്ടെന്ന് ഉപര്യുക്ത സൂക്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പ്രവാചകന്‍ പറഞ്ഞു: എനിക്ക് ഖുര്‍ആന്‍ നല്‍കപ്പെട്ടിരിക്കുന്നു. അതു സഹിതം അത്രയും വേറെയും. ഹദീസാണ് വിവക്ഷിക്കപ്പെടുന്നത്. വഹ്‌യ് മുഖേനയാണല്ലോ ഖുര്‍ആന്‍ പ്രവാചകന് ലഭിക്കുക. അതുപോലെത്തന്നെയാണ് ഹദീസും. അല്ലാഹുവിങ്കല്‍നിന്നു ലഭിക്കുന്ന വഹ്‌യ് മാത്രമേ അവിടന്ന് പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യുകയുള്ളൂ. ചെറിയ വ്യത്യാസങ്ങളുണ്ടെന്നു മാത്രം. ഉദാഹരണത്തിന്, ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുന്നതുപോലെ ഹദീസ് പാരായണം ചെയ്യപ്പെടുകയില്ല. നമസ്‌കാരത്തിലും മറ്റും ഖുര്‍ആന്‍ തന്നെ ഓതണമല്ലോ. ഖുര്‍ആന്‍ അര്‍ത്ഥമറിയാതെ ഓതിയാല്‍തന്നെ പ്രതിഫലം ലഭിക്കുകയും ചെയ്യും.

അപ്പോള്‍, ഖുര്‍ആന്‍കൊണ്ടും പിന്നെ ഹദീസുകൊണ്ടും ദിവ്യ ഗ്രന്ഥം വ്യാഖ്യാനിക്കുകയാണ് ഏറ്റം ഉത്തമം. അതുകഴിഞ്ഞാല്‍ തിരുനബിയുടെ മഹാന്മാരായ സ്വഹാബികളിലേക്കു തിരിയണം. ഖുര്‍ആനിക സംഭവങ്ങളുടെയും അവതരണ പശ്ചാത്തലങ്ങളുടെയും ദൃസാക്ഷികളാണെല്ലോ അവര്‍. മികച്ച ഗ്രഹണ ശേഷിയും കുറ്റമറ്റ വിജ്ഞാനവും അവര്‍ക്കുണ്ടായിരുന്നു. തദനുസൃതമായ സച്ചരിതമായിരുന്നു അവരുടെ ജീവിതം. അവരുടെ കൂട്ടത്തില്‍ അത്യുന്നതരും പ്രഗല്‍ഭരുമായിരുന്ന ഹസ്റത്ത് അബൂബക്കര്‍ സിദ്ദീഖ്, ഉമറുബ്നുല്‍ ഖത്താബ്, ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍, അലി ബിന്‍ അബീത്വാലിബ്, അബ്ദുല്ലാഹി ബിന്‍ മസ്ഊദ്, ഇബ്‌നു അബ്ബാസ്, ഉബയ്യുബ്‌നു കഅബ്, സൈദുബ്‌നു സാബിത്, അബൂ മൂസല്‍ അശ്അരി, അബ്ദുല്ലാഹിബ്‌നു സുബൈര്‍, അനസുബ്‌നു മാലിക്, അബൂഹുറൈറ, ജാബിര്‍, അബ്ദുല്ലാഹിബ്‌നു അംറു ബ്‌നുല്‍ ആസ് (റ) തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നു.

മഹാന്മാരായ സ്വഹാബികളില്‍നിന്നു പില്‍ക്കാലക്കാര്‍ തഫ്‌സീര്‍ പഠിക്കുകയുണ്ടായി. ഇവരില്‍ ഹസ്രത്ത് ഇബ്‌നു അബ്ബാസ് (റ) അവര്‍കളുടെ ശിഷ്യരായ മൂജാഹിദ്, സഈദ് ബിന്‍ ജുബൈര്‍, ഇക്‌രിമ, അഥാഅ്, ഇബ്‌നു മസ്ഊദി (റ) ന്റെ ശിഷ്യരായ അല്‍ഖമ, അസ്‌വദ്, ഇബ്‌റാഹീം നഖ്ഈ, ശഅബി, സൈദൂ ബിന്‍ സാബിത്തി (റ) ന്റെ ശിഷ്യരായ അബ്ദുര്‍റഹ്മാന്‍, മാലിക് ബിന്‍ അനസ് എന്നിവരും സസന്‍ ബസ്വരി, അബുല്‍ ആലിയ, ളഹ്ഹാക്ക്, ഖതാദ തുടങ്ങിയവരും പ്രത്യേകം ശ്രദ്ധേയരാകുന്നു. സുഫ്‌യാന്‍ ബിന്‍ ഉയൈന, വഖീഅ് ബിന്‍ ജര്‍റാഹ്, ശുഅബതു ബിന്‍ ഹജ്ജാജ്, യസീദ് ബിന്‍ ഹാറൂന്‍, അബ്ദുര്‍റസാഖ്, ആദം ബിന്‍ അബീ ഇയാസ്, ഇസ്ഹാഖ് ബിന്‍ റാഹവൈഹി, റൗഹ് ബിന്‍ ഉബാദ, അബ്ദുല്ലാഹ് ബിന്‍ ഹമീദ്, അബൂബക്ര്‍ ബിന്‍ അബീ ശൈബ, അലി ബിന്‍ അബീ ഥല്‍ഹ, ഇബ്‌നു ജരീര്‍ അത്വബ്‌രി, ഇബ്‌നു അബീ ഹാത്തിം, ഇബ്‌നു മര്‍ദവൈഹി, അബുശ്ശൈഖ് ഇബ്‌നു ഹിബ്ബാന്‍, ഇബ്‌നുല്‍ മുന്‍ദിര്‍ മുതലായവരും സ്വഹാബികളുടെയും താബിഉകളുടെയും കാല്‍പാടുകളിലൂന്നി ഖുര്‍ആന്‍ തഫ്‌സീര്‍ ചെയ്ത പണ്ഡിതമഹാരഥരത്രെ.
ഖുര്‍ആന്‍ വ്യാഖ്യാനത്തിലും ഖുര്‍ആനിക വിജ്ഞാനത്തിലും ഗ്രന്ഥരചന നടത്തിയ പ്രസിദ്ധരുടെ ഗ്രന്ഥവും ശരിയായ പേരും താഴെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ അവര്‍ പ്രസിദ്ധരായിത്തീര്‍ന്ന പേരാണ്:
1. അല്‍ ഇത്ഖാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍: ശൈഖ് ജലാലുദ്ദീന്‍ അബ്ദുര്‍റഹ്മാനു ബിന്‍ അബീബക്ര്‍ അസ്സുയൂഥി, (മ: ഹി: 911)
2. അല്‍ ഇബാന ഫീ മഅ്‌രിഫത്തില്‍ അമാന: ശൈഖ് മുഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ഫാര്‍, കൈറോ
3. അഹ്കാമുല്‍ ഖുര്‍ആന്‍: മുഹമ്മദ് ബിന്‍ ഇദ്‌രീസ് അശ്ശാഫിഈ
4. അഹ്കാമുല്‍ ഖുര്‍ആന്‍: ശൈഖ് അബുല്‍ ഹസന്‍ അലി ബിന്‍ ഹജര്‍ സഅദി (ഹി: 244)
5. അഹ്കാമുല്‍ ഖുര്‍ആന്‍: ഖാളി ഇസ്മാഈല്‍ ബിന്‍ ഇസ്ഹാഖ് (ഹി: 282)
6. അഹ്കാമുല്‍ ഖുര്‍ആന്‍: ശൈഖ് അബുല്‍ ഹസന്‍ അലി ബിന്‍ മൂസാ അല്‍ ഖൂമി അല്‍ ഹനഫി (ഹി: 305)
7: അഹ്കാമുല്‍ ഖുര്‍ആന്‍: ശൈഖ് അബൂ ജഅഫര്‍ അഹ്മദ് ബിന്‍ മുഹമ്മദ് (ഥഹാവി) ഹനഫി (ഹി: 321)
8. അഹ്കാമുല്‍ ഖുര്‍ആന്‍: ശൈഖ് അബൂ മുഹമ്മദുല്‍ ഖാസിം ബിന്‍ ഇസ്ബഗ് (അല്‍ ഖുര്‍ഥുബി) (ഹി: 340)
9. അഹ്കാമുല്‍ ഖുര്‍ആന്‍: ഇമാം അബൂബക്ര്‍ അഹ്മദ് ബിന്‍ അലി (അല്‍ ജസ്സ്വാസ്) (ഹി: 370)
10. അഹ്കാമുല്‍ ഖുര്‍ആന്‍: അബുല്‍ ഹസന്‍ അലി ബിന്‍ മുഹമ്മദ് (കിയാഹറാസി) ബഗ്ദാദി ശാഫിഈ (ഹി: 504)
11. അഹ്കാമുല്‍ ഖുര്‍ആന്‍: ഖാളീ അബൂബക്ര്‍ മുഹമ്മദ് ബിന്‍ അബ്ദില്ല അല്‍ മാലികി (ഇബ്‌നുല്‍ അറബി) (ഹി: 543)
12. അഹ്കാമുല്‍ ഖുര്‍ആന്‍: ശൈഖ് അബ്ദുല്‍ മുന്‍ഇം ബിന്‍ മുഹമ്മദ് ഗര്‍നാഥി (ഹി: 597)
13. അഹ്കാമുല്‍ ഖുര്‍ആന്‍: ശൈഖ് അബൂബകര്‍ അഹ്മദ് ബിന്‍ ഹുസൈന്‍ (അല്‍ ബൈഹവി) (ഹി: 458)
14. അല്‍ ഇബാന ഫീ മആനില്‍ ഖുര്‍ആന്‍: ശൈഖ് അബൂ മുഹമ്മദ് മക്കി ബിന്‍ അബീ ഥാലിബ് അല്‍ ഖൈസി (ഹി: 437)
15. ഇര്‍ശാദുല്‍ അഖ്‌ലി സ്സലീം: ശൈഖ് അബുസ്സുഊദ് ബിന്‍ മുഹമ്മദ് അല്‍ ഇമാദി (ഹി: 982)
16. അല്‍ ഇര്‍ശാദ് ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍: ശൈഖ് അബുല്‍ ഹകം അബ്ദുസ്സലാം ബിന്‍ അബ്ദിര്‍റഹ്മാന്‍ (ഇബ്‌നു ബര്‍റജാന്‍) (ഹി: 627)
17. അസ്ബാബുന്നുസൂല്‍: അല്‍ മുഹദ്ദിസ് അലി ബിന്‍ അല്‍ മദീനി (ഖുര്‍ആന്‍ സൂക്തങ്ങളുടെ അവതരണ പശ്ചാത്തലം സവിശദം വിശകലനം ചെയ്യുന്ന പ്രഥമ ഗ്രന്ഥം)
18. അസ്ബാബുന്നുസൂല്‍: ശൈഖ് അബ്ദുര്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ അന്ദലുസി (മുഥ്‌രിഫ്) (ഹി: 402)
19. അസ്ബാബുന്നുസൂല്‍: മുഹമ്മദ് ബിന്‍ അസ്അദ് അല്‍ ഖറാഫി
20. അസ്ബാബുന്നുസൂല്‍: അബുല്‍ ഹസന്‍ അലി ബിന്‍ അഹ്മദ് (അല്‍ വാഹിദി) (ഹി. 468)
21. അസ്ബാബുന്നുസൂല്‍: അബുല്‍ ഫറജ് അബ്ദുര്‍റഹ്മാന്‍ ബിന്‍ അലി അല്‍ ബഗ്ദാദി (ഇബ്‌നുല്‍ ജൗസി)
22. അസ്ബാബുന്നുസൂല്‍: ഹാഫിള് ശിഹാബുദ്ദീന്‍ അഹ്മദ് ബിന്‍ അലി അല്‍ അസ്ഖലാനി (ഇബ്‌നു ഹജര്‍) (ഹി: 582)
23. അസ്ബാബുന്നുസൂല്‍: ശൈഖ് അബൂ ജഅഫര്‍ അബൂ മുഹമ്മദ് ബിന്‍ അലി ബിന്‍ ശുഐബ് (മാലന്‍ദറാനി) (ഹി: 588)
24. ഇഅ്ജാസുല്‍ ഖുര്‍ആന്‍: അബൂ അബ്ദില്ലാ മുഹമ്മദ് ബിന്‍ സൈദ് (അല്‍ വാസിഥി) (ഹി: 306)
25. അസ്ഇലത്തുല്‍ ഖുര്‍ആന്‍: ശംസുദ്ദീന്‍ അബൂബക്ര്‍ മുഹമ്മദ് ബിന്‍ അബീബക്ര്‍ അര്‍റാസി (ഹി: 660)
26. ഇഗാസതുല്ലഹ്ഫ് ഫീ തഫ്‌സീരി സൂറത്തില്‍ കഹ്ഫ്: ശൈഖ് ഉമര്‍ ബിന്‍ യൂനുസ് അല്‍ ഹനഫി
27. അഖാലീമുത്തഅ്‌ലീം: ഖാളീ മുഹമ്മദ് ബിന്‍ അഹ്മദ് (ഹി: 693)
28. അന്‍വാറുത്തന്‍സീല്‍ വ അസ്‌റാറു ത്തഅ്‌വീല്‍: അല്ലാമാ നാസിറുദ്ദീന്‍ അബൂ സഈദ് അബ്ദുല്ലാ ബിന്‍ ഉമര്‍ (അല്‍ ബൈളാവി) അത്തബ്‌രീസി (ഹി: 685)
29. അല്‍ അന്‍വാര്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍: മുഹമ്മദ് ബിന്‍ ഹസന്‍ ബിന്‍ മുഖ്‌സിം (ഹി: 341)
30. ഈജാസുല്‍ ബയാന്‍ ഫീ ബയാനില്‍ ഖുര്‍ആന്‍: നജ്മുദ്ദീന്‍ മഹ്മൂദ് ബിന്‍ ഹസന്‍ നൈസാബൂരി
31. അല്‍ ഈജാസ് ഫീ നാസിഖില്‍ ഖുര്‍ആനി വല്‍ മന്‍സൂഖി: അബൂ മുഹമ്മദ് മക്കി ബിന്‍ അബീ ഥാലിബ് (ഹി: 437)
32. അല്‍ ഈളാഹ് ഫിന്നാസിഖി വല്‍ മന്‍സൂഖ്: അബൂ മുഹമ്മദ് മക്കി ബിന്‍ അബീ ഥാലിബ് (ഹി: 437)
33. ബഹ്‌റുല്‍ ഹഖാഇഖ് വല്‍ മആനീ ഫീ തഫ്‌സീരി സബ്ഇല്‍ മസാനീ: നജ്മുദ്ദീന്‍ അബൂബക്ര്‍ അബ്ദുല്ലാഹ് ബിന്‍ മുഹമ്മദ് അല്‍ സഅദി
34. ബഹ്‌റുദ്ദുറര്‍ ഫിത്തഫ്‌സീര്‍: ശൈഖ് മുഹമ്മദ് മുഈന്‍ (അല്‍ ഫറാഹി)
35. ബഹ്‌റുല്‍ ഉലൂം ഫിത്തഫ്‌സീര്‍: ശൈഖ് അലാഉദ്ദീന്‍ അലി സമര്‍ഖന്ദി (ഹി: 860)
36. അല്‍ ബഹ്‌റുല്‍ മുഹീഥ് ഫിത്തഫ്‌സീര്‍: ശൈഖ് അസീറുദ്ദീന്‍ അബൂ ഹയ്യാന്‍ മുഹമ്മദ് ബിന്‍ യൂസുഫ് അല്‍ അന്ദലുസി
37. അല്‍ ബുര്‍ഹാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍: ബദറുദ്ദീന്‍ മുഹമ്മദ് ബിന്‍ അബ്ദില്ലാ അസ്സര്‍കശി (ഹി: 794)
38. അല്‍ ബുര്‍ഹാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍: ശൈഖ് അബുല്‍ ഹസന്‍ അലി ബിന്‍ ഇബ്‌റാഹീം  ബിന്‍ സഈദ് (ഹി: 430)
39. അല്‍ ബുര്‍ഹാന്‍ ഫീ മുശ്കിലാത്തില്‍ ഖുര്‍ആന്‍: അബുല്‍ മആലീ അസീസ് ബിന്‍ അബ്ദില്‍ മലിക് (ഹി. 494)
40. അല്‍ ബുര്‍ഹാന്‍ ഫീ തൗജീഹി മുതശാബിഹില്‍ ഖുര്‍ആന്‍ ലിമാ ഫീഹി മിനല്‍ ഹുജ്ജത്തി വല്‍ ബയാന്‍: ബുര്‍ഹാനുദ്ദീന്‍ അബുല്‍ ഖാസിം മഹ്മൂദ് ബിന്‍ ഹംസ ബിന്‍ നസ്ര്‍ അല്‍ കിര്‍മാനി (ഹി: 500)
41. അല്‍ ബുര്‍ഹാന്‍ ഫീ തനാസുബില്‍ ഖുര്‍ആന്‍: ശൈഖ് അബൂ ജഅഫര്‍ അഹ്മദ് ബിന്‍ ഇബ്‌റാഹീം ബിന്‍ സുബൈര്‍ അല്‍ ഗര്‍നാഥി (ഹി: 708)
42. അല്‍ ബുര്‍ഹാന്‍ ഫീ ഇഅ്ജാസില്‍ ഖുര്‍ആന്‍: കമാലുദ്ദീന്‍ മുഹമ്മദ് ബിന്‍ അലി ബിന്‍ സമല്‍കാനി  (ഹി: 727)
43. അല്‍ ബുര്‍ഹാന്‍ ഫീ ഖിറാഅത്തില്‍ ഖുര്‍ആന്‍: ഇമാം ഫഖ്‌റുദ്ദീന്‍ മുഹമ്മദ് അല്‍ റാസി (ഹി: 606)
44. അല്‍ ബസീത്ത്: അബുല്‍ ഹസന്‍ അലി ബിന്‍ അഹ്മദ് അല്‍ വാഹിദി (ഹി: 468)
45. ബസ്വാഇറുത്തംയീസ് ഫീ ലഥാഇഫി കിത്താബില്‍ അസീസ്: മജ്ദുദ്ദീന്‍ അബൂ ഥാഹിര്‍ മുഹമ്മദ് ബിന്‍ യഅഖൂബ് അല്‍ ഫൈറൂസാബാദി അല്‍ ശീറാസി (ഹി: 817)
46. അല്‍ ബയാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍: അബൂ ആമിര്‍ ഫള്ല്‍ ബിന്‍ ഇസ്മാഈല്‍ അല്‍ ജുര്‍ജാനി
47. അല്‍ ബയാന്‍ ഫീ ശവാഹിദില്‍ ഖുര്‍ആന്‍: അബുല്‍ ഹസന്‍ അലി ബിന്‍ ഹസന്‍ അല്‍ ബാഖൂലി
48. താജുത്തറാജിം ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍ ലില്‍ അആജിം: ഥാഹിര്‍ ബിന്‍ മുഹമ്മദ്
49. താജുല്‍ മആനി ഫീ തഫ്‌സീരി സബ്ഇല്‍ മസാനി: ശൈഖ് അബൂ നസ്ര്‍ മന്‍സൂര്‍ ബിന്‍ സഈദ് ബിന്‍ അഹ്മദ് ബിന്‍ ഹസന്‍
50. അത്തബ്‌സ്വിറ ഫില്‍ ഖിറാഅത്തിസ്സബ്അ: ശൈഖ് അബൂ മുഹമ്മദ് മക്കി ബിന്‍ അബീ ഥാലിബ് അല്‍ ഖൈസി (ഹി: 437)
51. അത്തബ്‌സ്വിറ ഫിത്തഫ്‌സീര്‍: ശൈഖ് മുവഫഖുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്മദ് ബിന്‍ യൂസുഫ് അല്‍ കവാശി അല്‍ മൗസിലി (ഹി: 680)
52. തബ്‌സ്വീറുര്‍റഹ്മാന്‍ വ തൈസീറുല്‍ മന്നാന്‍: സൈനുദ്ദീന്‍ അലി ബിന്‍ അഹ്മദ് അല്‍ അമവി അല്‍ ഹമ്പലി (ഹി: 710)
53. അത്തിബ്‌യാന്‍ ഫീ ഇഅറാബില്‍ ഖുര്‍ആന്‍: അബുല്‍ ബഖാ അബ്ദുല്ലാഹ് ബിന്‍ ഹുസൈന്‍ അല്‍ അബ്കരി (ഹി: 616)
54. അത്തിബ്‌യാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍: ഖളിര്‍ ബിന്‍ അബ്ദിര്‍റഹ്മാന്‍ അല്‍ അസ്ദി (സി: 773)
55. അത്തിബ്‌യാന്‍ ഫീ മുബ്ഹമാത്തില്‍ ഖുര്‍ആന്‍: ഖാളീ ബുര്‍ഹനുദ്ദീന്‍ ഇബ്‌റാഹീം ബിന്‍ മുഹമ്മദ് അല്‍ കിനാനി- ഇബ്‌നു മാജ (ഹി: 790)
56. അത്തിബ്‌യാന്‍ ഫീ അഖ്‌സാമില്‍ ഖുര്‍ആന്‍: ശംസുദ്ദീന്‍ മുഹമ്മദ് ബിന്‍ അബീ ബക്ര്‍ -ഇബ്‌നു ഖയ്യിം അല്‍ ജൗസിയ്യ ദിമശ്ഖി (ഹി: 751)
57. അത്തിബ്‌യാന്‍ ഫീ മസാഇലില്‍ ഖുര്‍ആന്‍: അബുല്‍ ഖൈര്‍ അഹ്മദ് ബിന്‍ ഇസ്മാഈല്‍ ഥാലഖാനി (ഹി: 590)
58. അത്തിബ്‌യാന്‍ ഫീ ആദാബി ഹമലത്തില്‍ ഖുര്‍ആന്‍: ഇമാം നവവി (ഹി: 676)
59. തഹ്ഖീഖുര്‍ ബയാന്‍ ഫീ തഅ്‌വീലില്‍ ഖുര്‍ആന്‍: അബുല്‍ ഖാസിം ഹുസൈന്‍ ബിന്‍ മുഹമ്മദ് ബിന്‍ ഫള്ല്‍- റാഗിബ്
60. അത്തഹ്ബീര്‍ ഫീ ഉലൂമിത്തഫ്‌സീര്‍: ഇമാം സുയൂഥി (ഹി: 911)
61. തര്‍ജുമാനുല്‍ ഖുര്‍ആന്‍: ഇമാം സുയൂഥി
62. തഅദാദുല്‍ ആയി: അബൂ മഅശര്‍ അബ്ദുല്‍ കരീം അബ്ദുസ്സ്വമദ് ത്വബ്‌രി (ഹി: 478)
63. തഫ്‌സീറു ഇബ്‌നി മഅഖില്‍: ഹാഫിള് ഇബ്‌റാഹീം ബിന്‍ മഅഖില്‍ നസഫി ഹനഫി (ഹി: 295)
64. തഫ്‌സീര്‍ ഇബ്‌നു അബീ ഹാത്തിം: ഹാഫിള് അബ്ദുര്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അര്‍റാസി (ഹി: 327)
65. തഫ്‌സീര്‍ ഇബ്‌നു അബീ ജംറ: ഹാഫിള് അബ്ദുല്ലാ ബിന്‍ സഈദ് അന്ദലുസി (ഹി: 525)
66. തഫ്‌സീര്‍ ഇബ്‌നു അബീ ശൈബ: ഹാഫിള് അബൂബക്ര്‍ അബ്ദുല്ലാ ബിന്‍ മുഹമ്മദ് അല്‍ കൂഫി (ഹി: 825)
67. തഫ്‌സീര്‍ ഇബ്‌നു അബീ മര്‍യം: നസ്ര്‍ ബിന്‍ അലി ശീറാസി (ഹി: 565)
68. തഫ്‌സീര്‍ അല്‍ ഇന്‍സ്വാഫ്: ഇബ്‌നുല്‍ അസീര്‍
69. തഫ്‌സീറുല്‍ ഇര്‍ശാദ്: ഇബ്‌നുല്‍ ബര്‍റജാന്‍
70. തഫ്‌സീര്‍ ഇബ്‌നു ജുറൈജ്: അബ്ദുല്‍ മലിക് ബിന്‍ അബ്ദില്‍ അസീസ് അല്‍ അമവി അല്‍ മക്കി (ഹി: 150)
71. തഫ്‌സീര്‍ ഇബ്‌നു ജരീര്‍: അബൂ ജഅഫര്‍ മുഹമ്മദ് ഥബ്‌രി (ഹി. 310)
72. തഫ്‌സീര്‍ ഇബ്‌നു ജമാഅ: ഖാളി ബുര്‍ഹാനുദ്ദീന്‍ ഇബ്‌റാഹീം അല്‍ കിനാനി (ഹി: 790)
73. തഫ്‌സീര്‍ സാദുല്‍ മസീര്‍: അബുല്‍ ഫറജ് അബ്ദുര്‍റഹ്മാന്‍ ബിന്‍ അലി (ഹി: 597)
74. തഫ്‌സീര്‍ ഇബ്‌നു ഹിബ്ബാന്‍: അബൂ അബ്ദില്ലാ മുഹമ്മദ് ബിന്‍ മുഹമ്മദ്- അബുശ്ശൈഖ് (ഹി: 854)
75. തഫ്‌സീര്‍ ഇബ്‌നു ഹകീം: അബുല്‍ മുളഫ്ഫര്‍ മുഹമ്മദ് ബിന്‍ അസ്അദ് (ഹി: 569)
76. തഫ്‌സീര്‍ ഇബ്‌നു ഹദ്ദാന്‍: ശൈഖ് സഈദ് ബിന്‍ മുബാറക് (ഹി: 525)
77. തഫ്‌സീര്‍ ഇബ്‌നു റസീന്‍: ഖാളീ തഖിയ്യുദ്ദീന്‍ മുഹമ്മദ് ബിന്‍ ഹുസൈന്‍ (ഹി: 680)
78. തഫ്‌സീര്‍ ഇബ്‌നു സുഹറ: ശംസുദ്ദീന്‍ മുഹമ്മദ് ബിന്‍ യഹ്‌യ ഥറാബുല്‍സി (ഹി: 884)
79. തഫ്‌സീര്‍ ഇബ്‌നു സയ്യിദില്‍ കുല്‍: അബുല്‍ ഖാസിം ഹിബത്തുല്ലാഹ് ബിന്‍ അബ്ദില്ല അല്‍ ഖഫഥി (ഹി: 697)
80. തഫ്‌സീര്‍ ഇബ്‌നു ശുഹ്ബ: തഖിയ്യുദ്ദീന്‍ അബൂ ബക്ര്‍ അഹ്മദ്-ഇബ്‌നു ശുഹ്ബ ദിമശ്ഖി (ഹി: 851)
81. തഫ്‌സീര്‍ ഇബ്‌നു ളിയാ: മുഹമ്മദ് ബിന്‍ അഹ്മദ് മക്കി ഹനഫി (ഹി: 854)
82. തഫ്‌സീര്‍ യമ്പൂഉല്‍ ഹയാത്ത്: ശംസുദ്ദീന്‍ അബൂ മുഹമ്മദ് മുഹമ്മദ് ബിന്‍ മുഹമ്മദ്- ഇബ്‌നു ളഫര്‍ സ്വിഖില്ലി (ഹി: 565)
83. തഫ്‌സീറു ല്ലുബാബ് ഫീ ഉലൂമില്‍ കിത്താബ്: സിറാജുദ്ദീന്‍-ഇബ്‌നു ആദില്‍-അബൂ ഹഫ്‌സ് ഉമര്‍ ബിന്‍ അലി അല്‍ ഹമ്പലി ദിമശ്ഖി
84. തഫ്‌സീര്‍ ഇബ്‌നു അബ്ദിസ്സലാം: ശൈഖുല്‍ ഇസ്‌ലാം ഇസ്സുദ്ദീന്‍ അബ്ദുല്‍ അസീസ് ശാഫിഇ മിസ്‌രി- ഇബ്‌നു അബ്ദിസ്സലാം (ഹി: 660)
85. തഫ്‌സീര്‍ ഇബ്‌നു അറബി: ശൈഖ് മുഹ്‌യുദ്ദീന്‍ മുഹമ്മദ് ബിന്‍ അലി ത്വാഇ അന്ദലുസി (ഹി: 628)
86. തഫ്‌സീര്‍ ഇബ്‌നു ഉര്‍ഫ: അബൂ അബ്ദില്ലാ മുഹമ്മദ് അല്‍ മാലിക്കി ഇബ്‌നു ഉര്‍ഫ (ഹി: 803)
87. തഫ്‌സീര്‍ ഇബ്‌നു അഥിയ്യ: അബൂ മുഹമ്മദ് അബ്ദുല്ല ദിമശ്ഖി- ഇബ്‌നു അഥിയ്യ അല്‍ ഖദീം(ഹി: 383)
88. തഫ്‌സീര്‍ മുഹര്‍ററുല്‍ വജീസ്: അബൂ മുഹമ്മദ് അബ്ദുല്ലാഹ് ബിന്‍ അബ്ദില്‍ ഹഖ്- ഇബ്‌നുല്‍
അഥിയ്യ അല്‍ മുഥഅഖ്ഖിര്‍)
89. തഫ്‌സീറു ഇബ്‌നു അഖീല്‍: അബ്ദുല്ലാഹ് ബിന്‍ അബ്ദിര്‍റഹ്മാന്‍ അല്‍ മിസ്‌രി (ഹി: 769)
90. തഫ്‌സീര്‍ ഇബ്‌നു ഉയൈന: സുഫ്‌യാന്‍ ബിന്‍ ഉയൈന കൂഫി (ഹി: 198)
91. തഫ്‌സീര്‍ ഇബ്‌നു ഫൂറക്: ഇമാം അബൂബക്ര്‍ മുഹമ്മദ് ബിന്‍ ഹസന്‍ നൈസാബൂരി (ഹി: 406)
92. തഫ്‌സീര്‍ ഇബ്‌നു കസീര്‍: ഇമാം ഹാഫിള് അബുല്‍ ഫിദാ ഇസ്മാഈല്‍ ബിന്‍ ഉമര്‍ ഖുറശീ ദിമശ്ഖീ (ഹി: 774)
93. തഫ്‌സീര്‍ ഇബ്‌നു കമാല്‍: ശംസുദ്ദീന്‍ അഹ്മദ് ബിന്‍ സുലൈമാന്‍ ബിന്‍ കമാല്‍ (ഹി: 949)
94. തഫ്‌സീര്‍ ഇബ്‌നു മാജ: ഹാഫിള് അബൂ അബ്ദില്ല മുഹമ്മദ് ബിന്‍ യസീദ് അല്‍ ഖസ്‌വീനി (ഹി: 273)
95. തഫ്‌സീര്‍ ഇബ്‌നു മര്‍ദവൈഹ്: ഹാഫിള് അബൂബക്ര്‍ ബിന്‍ അഹ്മദ് ബിന്‍ മൂസാ അല്‍ ഇസ്ഫഹാനി (ഹി: 410)
96. തഫ്‌സീര്‍ ഇബ്‌നു മുഖാത്തില്‍: സുലൈമാന്‍ ബിന്‍ ബിശ്ര്‍ അല്‍ അസ്അദി (ഹി: 150)
97. തഫ്‌സീറു അബീദര്‍റ്: ഹാഫിള് അല്ലാമാ അബ്ദു ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ഹിറവി മാലികി (ഹി: 436)
98. തഫ്‌സീര്‍ ഇബ്‌നുല്‍ മുന്‍ദിര്‍: ഇമാം അബൂബക്ര്‍ മുഹമ്മദ് ബിന്‍ ഇബ്‌റാഹീം നൈസാബൂരി (ഹി: 318)
99. തഫ്‌സീര്‍ ഇബ്‌നുല്‍ മുനീര്‍: ശറഫുദ്ദീന്‍ അബ്ദുല്‍ വാഹിദ് (ഹി: 733)
100. തഫ്‌സീര്‍ ഇബ്‌നുന്നഖാശ്: ശംസുദ്ദീന്‍ അലി (ഹി: 763)

101. മആലിമുത്തന്‍സീല്‍: ഇമാം മുഹ്‌യുസ്സുന്ന അബൂ മുഹമ്മദ് ഹുസൈന്‍ ബിന്‍ മസ്ഊദ് അല്‍ ഫര്‍റാഅ് അല്‍ ബഗ്‌വി ശാഫിഈ (ഹി: 516)
102. അല്‍ മുഗ്‌നി ഫിത്തഫ്‌സീര്‍: ശൈഖ് അബുല്‍ ഫറജ് അബ്ദുര്‍റഹ്മാന്‍ ബിന്‍ അലി അല്‍ ജൗസി ബഗ്ദാദി (ഹി: 597)
103. മുല്‍തഖല്‍ ബഹ്‌റൈന്‍ ഫിത്തഫ്‌സീര്‍: ശൈഖ് അലാഉദ്ദീന്‍ ബിന്‍ മുഹമ്മദ് (ഹി: 875)
104. അത്തഹ്‌രീറു വത്തഹ്ബീര്‍: ശൈഖ് ഇബ്‌നുന്നബീബ്
105. തഫ്‌സീര്‍ ഇബ്‌നു വഹബ്: അബ്ദുല്ലാഹിബ്‌നു വഹബ് അല്‍ ഖുറശി മിസ്‌രി മാലികി (ഹി: 197)
106. തഫ്‌സീര്‍ അബുല്‍ ബഖാ: അബ്ദുല്ലാഹിബിന്‍ ഹുസൈന്‍ അബ്കരി (ഹി: 538)
107. തഫ്‌സീര്‍ അശ്അരി: അബുല്‍ ഹസന്‍ അലി ബിന്‍ ഇസ്മാഈല്‍ അല്‍ അശ്അരി (ഹി: 320)
108. തഫ്‌സീര്‍ ഇര്‍ശാദുല്‍ അഖ്‌ലിസ്സലീം: ഇമാം അബൂസ്സുഊദ്
109. തഫ്‌സീര്‍ അബുല്‍ ആലിയ: ശൈഖ് അബുല്‍ ആലിയ റയാഹി
110. തഫ്‌സീര്‍ ബുസ്താന്‍: ശൈഖ് അബൂ അംറ് ഫുറാത്തി
111. തഫ്‌സീറുസ്സമാന്‍: ശൈഖ് ഖാളി അബുല്‍ ഹസന്‍ സമ്മാന്‍
112. തഫ്‌സീര്‍ അബുല്ലൈസ്: ശൈഖ് നസ്ര്‍ ബിന്‍ മുഹമ്മദ് സമര്‍ഖന്ദി (ഹി: 375)
113. തഫ്‌സീര്‍ കഅബി: അബുല്‍ ഖാസിം അബ്ദുല്ലാഹി ബിന്‍ അഹ്മദ് ബല്‍ഖി ഹനഫി- കഅബി (ഹി: 319)
114. തഫ്‌സീര്‍ അബൂ മഅശര്‍: അബ്ദുല്‍ കരീം അബ്ദുസ്സ്വമദ് തബരി (ഹി: 478)
115. തഫ്‌സീര്‍ അബൂ മന്‍സൂര്‍: ശൈഖ് അബ്ദുല്‍ വാഹിദ് ബിന്‍ ത്വാഹിര്‍ ബഗ്ദാദി ശാഫിഈ (ഹി: 429)
116. തഫ്‌സീര്‍ അദ്ഫവി: മുഹമ്മദ് ബിന്‍ അലി അഹ്മദ് മുഖ്‌രി (ഹി: 388)
117. തഫ്‌സീര്‍ ബിന്‍ അബീ ഇയാസ്: ശൈഖ് ആദം ബിന്‍ അബീ ഇയാസ് അസ്ഖലാനി (ഹി: 220)
118. തഫ്‌സീര്‍ അര്‍ദബീലി: ഇമാം അര്‍ദബീലി അല്‍ ഫഖീഹ്
119. തഫ്‌സീറുത്തഖ്‌രീബ്: ഇമാം അസ്ഹരി
120. തഫ്‌സീറുബ്‌നി റാഹവൈഹി: ഹാഫിള് അബൂ യഅഖൂബ് ഇസ്ഹാഖ് ബിന്‍ റാഹവൈഹി അല്‍ മര്‍വസി നൈസാബൂരി (ഹി: 238)
121. തഫ്‌സീര്‍ ഇസ്‌കന്ദരി: ഹുസൈന്‍ ബിന്‍ അബീ ബക്ര്‍ അല്‍ മാലികി (ഹി: 741)
122. തഫ്‌സീര്‍ ഇസ്ഫറായീനി: ഇമാം അബുല്‍ മുളഫ്ഫര്‍ ത്വാഹിര്‍ ബിന്‍ മുഹമ്മദ് ഇസ്ഫറായീനി
123. തഫ്‌സീര്‍ ഇസ്മാഈല്‍: ശൈഖ് ഇസ്മാഈല്‍ ബിന്‍ അഹ്മദ് ബിന്‍ അബ്ദില്ല അല്‍ജീരി (ഹി: 430)
124. തഫ്‌സീറുല്‍ അശജ്ജ്: അബൂസഈദ് അബ്ദുല്ലാ ബിന്‍ സഈദ് അല്‍ കിന്ദി (ഹി: 257)
125. തഫ്‌സീര്‍ ഇസ്ഫഹാനി: അബൂ മുസ്‌ലിം മുഹമ്മദ് ബിന്‍ അലി ഇസ്ഫഹാനി അല്‍ ഖദീം (ഹി: 459)
126. തഫ്‌സീര്‍ ഇസ്ഫഹാനി: ഇമാം ഹാഫിള് അബുല്‍ ഖാസിം ഇസ്മാഈല്‍ ബിന്‍ മുഹമ്മദ് ഫള്ല്‍  (ഹി: 535)
127. തഫ്‌സീര്‍ ഇസ്ഫഹാനി മശ്ഹൂര്‍: അല്ലാമാ ശംസുദ്ദീന്‍ മഹ്മൂദ് ബിന്‍ അബ്ദിര്‍റഹ്മാന്‍ (ഹി: 749)
128. തഫ്‌സീറുല്‍ അസമ്മ്: ശൈഖ് അബൂബക്ര്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ കൈസാന്‍
129. തഫ്‌സീര്‍ അക്മല്‍: മുഹമ്മദ് ബിന്‍ മഹ്മൂദ് ബാബര്‍ത്തി ഹനഫി (ഹി: 786)
130. തഫ്‌സീര്‍ ഇമാമുല്‍ ഹറമൈന്‍: അബുല്‍ മആലി അബ്ദുല്‍ മലിക് ബിന്‍ അബ്ദില്ലാ അല്‍ ജുവൈനി - ഇമാമുല്‍ ഹറമൈന്‍ (ഹി: 478)
131. തഫ്‌സീര്‍ അന്‍മാത്വി: അബൂ ഇസ്ഹാഖ് ഇബ്‌റാഹീം ബിന്‍ ഇസ്ഹാഖ് നൈസാബൂരി (ഹി: 303)
132. തഫ്‌സീര്‍ ബദ്‌റുദ്ദീന്‍: ശൈഖ് മഹ്മൂദ് ബിന്‍ ഇസ്‌റാഈല്‍ ബിന്‍ ഖാളി (ഹി: 823)
133. തഫ്‌സീര്‍ ബുര്‍ഹാനുദ്ദീന്‍: അബുല്‍ മആലി അഹ്മദ് ബിന്‍ നാസ്വിര്‍ ബിന്‍ ഥാഹിര്‍ ഹനഫി (ഹി: 689)
134. തഫ്‌സീര്‍ നള്മുദ്ദുറര്‍ ഫീ തനാസുബില്‍ ആയി വസ്സുവര്‍: ഇമാം ബുര്‍ഹാനുദ്ദീന്‍ ഇബ്‌റാഹീം ബിന്‍ ഉമറല്‍ബിഖാഈ (ഹി: 885)
135. തഫ്‌സീര്‍ ബഖി: ഹാഫിള് അബ്ദുര്‍റഹ്മാന്‍ ബഖി ബിന്‍ മുഖല്ലദ് അല്‍ ഖുര്‍ഥുബി (ഹി: 276)
136. തഫ്‌സീര്‍ ദിംയാഥി: ശൈഖ് അബൂ മുഹമ്മദ് ബക്ര്‍ ബിന്‍ സഹ്ല്‍
137. തഫ്‌സീര്‍ ബുല്‍ഖീനി: അലമുദ്ദീന്‍ സാലിഹ് ബിന്‍ സിറാജ് ഉമര്‍ ശാഫിഈ (ഹി: 868)
138. തഫ്‌സീര്‍ ബൈഹഖി: അബുല്‍ മഹാസിന്‍ മസ്ഊദ് ബിന്‍ അലി (ഹി: 544)
139. തഫ്‌സീറുല്‍ കശ്ഫി വല്‍ ബയാന്‍: ശൈഖ് അബൂ മന്‍സൂര്‍ അബ്ദുല്‍ മലിക് ബിന്‍ അഹ്മദ് ബിന്‍ ഇബ്‌റാഹീം സഅലബി
140. തഫ്‌സീറുസ്സൗരി: ഇമാം സുഫ്‌യാനുസ്സൗരി
141. തഫ്‌സീര്‍ ജാമി: അല്‍ ഫാളില്‍ നൂറുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ അഹ്മദ് അല്‍ ജാമീ (ഹി: 892)
142. തഫ്‌സീര്‍ ജലാലൈനി: ഇമാം ജലാലുദ്ദീന്‍ മുഹമ്മദ് ബിന്‍ അഹ്മദ് മഹല്ലി (ഹി: 863), ഇമാം ജലാലുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ അബീബക്ര്‍ സുയൂഥി (ഹി: 911)
143. തഫ്‌സീര്‍ ജമാല്‍ ഖലീഫ: ശൈഖ് ജമാലുദ്ദീന്‍ ഇസ്ഹാഖ് ഖര്‍മാനി (ഹി: 930)
144. തഫ്‌സീര്‍ ഹുവൈനി: ഇമാം അബൂ മുഹമ്മദ് അബ്ദില്ലാ ബിന്‍ യൂസുഫ് നൈസാബൂരി ശാഫിഈ (ഹി: 438)
145. തഫ്‌സീര്‍ ഹുജ്ജത്തില്‍ അഫാളില്‍: ശൈഖ് അലി ബിന്‍ മുഹമ്മദ് ഖവാറസ്മി (ഹി: 560)
146. തഫ്‌സീര്‍ കശ്ഫുത്തന്‍സീല്‍ ഫീ തഹ്ഖീഖിത്തഅവീല്‍: ശൈഖ് അബു ബക്ര്‍ ബിന്‍ അലി മിസ്‌രി (ഹി: 800)
147. തഫ്‌സീര്‍ ഹസന്‍: ഇമാം ഹസനുല്‍ ബസ്വരി താബിഈ
148. തഫ്‌സീര്‍ ഹുല്‍വാനി: അബൂ അബ്ദില്ലാ സല്‍മാന്‍ ബിന്‍ അബ്ദില്ല (ഹി: 494)
149. തഫ്‌സീര്‍ ബുര്‍ഹാന്‍: അബുല്‍ ഹസന്‍ അലി ഇബ്‌റാഹീം (ഹി: 430)
150. തഫ്‌സീര്‍ ഖര്‍ഖി: ശൈഖ് അബുല്‍ ഖാസിം ഉമര്‍ ബിന്‍ ഹുസൈന്‍ അല്‍ ഹമ്പലി (ഹി: 334)
151. തഫ്‌സീറുല്‍ ഖത്തീബ്: അബൂ ബക്ര്‍ സകരിയ്യ യഹ്‌യ ബിന്‍ അലി- ഖഥീബ് തിബ്‌രീസി (ഹി: 502)
152. തഫ്‌സീര്‍ ഖലഫ്: ശൈഖ് ഖലഫ് ബിന്‍ അഹ്മദ് സിജിസ്താനി (ഹി: 399)
153. തഫ്‌സീര്‍ ഖവാറസ്മി: അബുല്‍ ഹസന്‍ അലി ബിന്‍ ഇറാഖ് (ഹി: 539)
154. തഫ്‌സീര്‍ ദബീരി: സഈദുദ്ദീന്‍ അബ്ദുല്‍ അസീസ് (ഹി: 693)
155. തഫ്‌സീര്‍ ദീനവരി: അബൂ ഹനീഫ അഹ്മദ് ബിന്‍ ദാവൂദ് (ഹി: 290)
156. ളിയാഉല്‍ ഖുലൂബ് (തഫ്‌സീറുര്‍റാസി)
157. മഫാത്തീഹുല്‍ ഗൈബ്: ഇമാം ഫഖ്‌റുദ്ദീന്‍ റാസി
158. മുശ്കിലാത്തുത്തഫാസീര്‍: അല്ലാമാ ഖുതുബുദ്ദീന്‍ മഹ്മൂദുശ്ശീറാസി (ഹി: 437)
159. തഫ്‌സീറുര്‍റശീദി: റശീദുദ്ദീന്‍ ഫസ്‌ലുള്ളാ ബിന്‍ അബില്‍ ഖൈര്‍ ബിന്‍ അലി അല്‍ ഹമദാനി (ഹി: 718)
160. തഫ്‌സീറുര്‍റാഗിബ്: അല്ലാമാ അബുല്‍ ഖാസിം ഹുസൈന്‍ ബിന്‍ മുഹമ്മദ് ബിന്‍ മുഫള്ളല്‍ (ഹി: 500)
161. തഫ്‌സീറുര്‍റുമ്മാനി: അബുല്‍ ഹസന്‍ അലി ബിന്‍ ഈസാ (ഹി: 384)
162. തഫ്‌സീറു റൗഹി ബിന്‍ ഉബാദ ബിന്‍ അലാഇല്‍ ഖൈസി
163. തഫ്‌സീറുസ്സജ്ജാജ്: ശൈഖ് അബൂ ഇസ്ഹാഖ് ഇബ്‌റാഹീം ബിന്‍ സരിയ്യ് (ഹി: 310)
164. തഫ്‌സീറു സ്സര്‍കശി: ശൈഖ് ബദറുദ്ദീന്‍ മുഹമ്മദ് ബിന്‍ അബ്ദില്ലാ അല്‍ മൗസിലി (ഹി: 794)
165. തഫ്‌സീറു സൈദി ബ്‌നി സാലിം: സൈദു ബ്‌നു സാലിം അദവി മദനി (ഹി: 136)
166. തഫ്‌സീറു സിബ്ത്വിബ്‌നില്‍ ജൗസി    : ശംസുദ്ദീന്‍ അബുല്‍ മുളഫ്ഫര്‍ യൂസുഫ് ബിന്‍ ഖുസാഗലി (ഹി: 654)
167. തഫ്‌സീറു സ്സബ്ഇ ത്ത്വിവാല്‍: അബൂ മന്‍സൂര്‍ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ ത്വല്‍ഹത് ബിന്‍ അസ്ഹരി (ഹി: 370)
168. തഫ്‌സീറു സ്സഖാവി: അലമുദ്ദീന്‍ അബുല്‍ ഹസന്‍ അലി ബിന്‍ മുഹമ്മദ് അല്‍ മിസ്‌രി (ഹി: 643)        169. തഫ്‌സീറു സിറാജുദ്ദീന്‍: അബൂ ഹഫ്‌സ് ഉമര്‍ ബിന്‍ ഇസ്ഹാഖ് ഹിന്ദി ഹനഫി (ഹി: 774)
170. തഫ്‌സീറു ദുററി ന്നളീം: ശൈഖ് അബ്ദുര്‍റഹ്മാന്‍ ബിന്‍ അബീ ബക്ര്‍ സുയൂഥി (ഹി: 911)
171. തഫ്‌സീറു ദ്ദുറര്‍: അബൂ മഅശര്‍ അബ്ദുല്‍ കരീം ബിന്‍ അബ്ദിസ്സമദ് ത്വബരി ശാഫിഈ (ഹി: 478)
172. തഫ്‌സീറു സഈദ് ബിന്‍ മന്‍സൂര്‍: സഈദ് ബിന്‍ മന്‍സൂര്‍ ഖുറാസാനി (ഹി: 227)
173. തഫ്‌സീറു സ്സംആനി: ഇമാം അബുല്‍ മുളഫ്ഫര്‍: മന്‍സൂര്‍ ബിന്‍ മുഹമ്മദ് മര്‍വസി (ഹി: 562)
174. തഫ്‌സീറു സ്സംആനി: അബുല്‍ അബ്ബാസ് അഹ്മദ് (ഹി: 737)
175. തഫ്‌സീറുല്‍ കശ്ശാഫ്: അല്ലാമാ അബുല്‍ ഖാസിം ജാറുല്ലാഹ് മഹ്മൂദ് ബിന്‍ ഉമര്‍ അസ്സമഖ്ശരി ഖവാരിസ്മി (ഹി: 538)
176. തഫ്‌സീറു സ്സുഹ്‌റവര്‍ദി: ശൈഖ് അബൂ അഹ്മദ് ഉമര്‍ ബിന്‍ അബ്ദില്ലാഹ്
177. തഫ്‌സീറു ദ്ദുറരില്‍ മന്‍സൂര്‍: ഇമാം അബ്ദുര്‍റഹ്മാന്‍ ബിന്‍ അബീ ബക്ര്‍ അസ്സുയൂഥി (ഹി: 911)
178. തഫ്‌സീര്‍ ശുഅബത് ബിന്‍ ഹജ്ജാജില്‍ ബസരി (ഹി: 160)
179. തഫ്‌സീറു ഉയൂനിത്തഫാസീര്‍: അബൂ മന്‍സൂര്‍ ഹുസൈന്‍ ബിന്‍ ഇബ്‌റാഹീം ഗവ്വാസ് സജ്‌സീ
180. ഉയൂനുത്തഫാസീര്‍ ലില്‍ ഫുളലാഇസ്സമാസീര്‍: ശൈഖ് ശിഹാബുദ്ദീന്‍ അഹ്മദ് ബിന്‍ മഹ്മൂദ് അസ്സവാസി (ഹി: 803)
181. തഫ്‌സീറു ശ്ശൈഖ് ശറഫുദ്ദീന്‍ അല്‍ ബൂനി (ഹി: 440)
182. തഫ്‌സീറു ശ്ശീറാസി: ശൈഖ് അബൂ മുഹമ്മദ് അബ്ദുല്‍ വഹാബ് ബിന്‍ മുഹമ്മദ് (ഹി: 500)
183. ഫത്ഹുല്‍ ഖദീര്‍ ഫിത്തഫ്‌സീര്‍: ഇബ്‌നു ജബ്ബാര്‍ അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദില്‍ വാലി മഖ്ദിസി (ഹി: 728)
184. ഫത്ഹുര്‍റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍: നാസിറുദ്ദീന്‍ മുഹമ്മദ് ബിന്‍ അബ്ദില്ല ബിന്‍ ഖര്‍ ഖുമാസ് അഖ്തംരി (ഹി: 882)
185. ഫത്ഹുല്‍ മന്നാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍: അല്ലാമാ ഖുതുബുദ്ദീന്‍ മഹ്മൂദ് ബിന്‍ മസ്ഊദ് ശീറാസി (ഹി: 710)
186. തഫ്‌സീറു സ്സാലിഹി: സാലിഹ് ബിന്‍ മുഹമ്മദ് അത്തുര്‍മുദി
187. തഫ്‌സീറു സ്സഹാബ: അബുല്‍ ഹസന്‍ മുഹമ്മദ് ബിന്‍ ഖാസിം അല്‍ ഫഖീഹ്
188. തഫ്‌സീറു സ്സഫവീ: സയ്യിദ് മുഈനുദ്ദീന്‍ മുഹമ്മദ് ബിന്‍ അബ്ദിര്‍റഹ്മാന്‍ അല്‍ ഐജി (ഹി: 905)
189. തഫ്‌സീര്‍ അസ്സൈറഫി: ഇബ്‌നു മുസാഹിം അല്‍ ഹിലാലി
190. തഫ്‌സീറു ത്തൂസി: അബൂ ജഅഫര്‍ മുഹമ്മദ് ബിന്‍ ഹസന്‍ അത്തൂസി (ഹി: 561)
191. തഫ്‌സീറു അബ്ദിര്‍റസാഖ് ബിന്‍ ഹമ്മാം അസ്സന്‍ആനി (ഹി: 211)
192. റുമൂസുല്‍ കുനൂസ്: ശൈഖ് ഇസ്സുദ്ദീന്‍ അബ്ദിര്‍റസാഖ് റുസഗി ഹമ്പലി (ഹി: 661)
193. തഫ്‌സീറു അബ്ദിസ്സമദ്: ഇബ്‌നു ശൈഖ് മഹ്മൂദ് ബിന്‍ യൂനുസ് ഹനഫി
194. തഫ്‌സീര്‍ അബ്ദില്ലാഹി ബിന്‍ ഹമീദ്: ഇബ്‌നു നസ്ര്‍ (ഹി: 249)
195. തഫ്‌സീറുല്‍ അത്താബി: ഇമാം അബൂ നസ്ര്‍ അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ ഹനഫി (ഹി: 586)
196. തഫ്‌സീറുല്‍ ഇറാഖി: അലമുദ്ദീന്‍ അബ്ദുല്‍ കരീം ബിന്‍ അലി അശ്ശാഫിഈ (ഹി: 604)
197. തഫ്‌സീറു ഇസ്സുദ്ദീന്‍: അബ്ദുല്‍ അസീസ് ബിന്‍ അബ്ദിസ്സലാം ശാഫിഈ (ഹി: 606)
198. തഫ്‌സീറുല്‍ അസ്‌കരി: അബൂ ഹിലാല്‍ ഹസന്‍ ബിന്‍ അബ്ദില്ല (ഹി: 395)
199. തഫ്‌സീര്‍ അതാഇബ്‌നു അബീ റബാഹ്
200. തഫ്‌സീര്‍ അതാഇബ്‌നു അബീ മുസ്‌ലിമില്‍ ഖുറാസാനി
201. തഫ്‌സീര്‍ അതാഇബ്‌നു ദീനാര്‍
202. തഫ്‌സീര്‍ അലാഉദ്ദീന്‍ അലി ബിന്‍ മുഹമ്മദ് അല്‍ ബഗ്ദാദി (ഹി: 741)
203. തഫ്‌സീര്‍ അലാഈ: അലാഉദ്ദീന്‍ മുഹമ്മദ് ബിന്‍ അബ്ദിര്‍റഹ്മാന്‍ ബുഖാരി (ഹി: 546)
204. തഫ്‌സീര്‍ അലിയ്യുല്‍ ഖാരി: നൂറുദ്ദീന്‍ അലി ബിന്‍ സുല്‍ത്താന്‍ മുഹമ്മദില്‍ ഖാഹിരി (ഹി: 1010)
205. മത്‌ലഉല്‍ മആനീ വ മമ്പഉല്‍ മബാനീ: ഇമാം ഹുസാമുദ്ദീന്‍ മുഹമ്മദ് ബിന്‍ ഉസ്മാന്‍ ബിന്‍ മുഹമ്മദ് അല്‍യാബാദി സമര്‍ഖന്ദി
206. തഫ്‌സീര്‍ ഔഫി: മുഹമ്മദ് ബിന്‍ സഅദ് ബിന്‍ മുഹമ്മദ് ബിന്‍ ഹസന്‍ (ഹി: 276)
207. തഫ്‌സീറുല്‍ കഫീല്‍ ബി മആനി ത്തന്‍സീല്‍: അല്‍ ഇമാമുല്‍ കിന്ദി (ഹി: 720)
208. തഫ്‌സീറുല്‍ ഐശി: മുഹമ്മദുത്തൈറവീ (ഹി: 1016)
209. തഫ്‌സീര്‍ ഗര്‍നാഥി: മുഹമ്മദ് ബിന്‍ അലി അല്‍ അന്ദലുസി
210. തഫ്‌സീര്‍ അല്‍ ഗസ്സി: ശൈഖ് ബദ്‌റുദ്ദീന്‍ മുഹമ്മദ് ബിന്‍ റളിയ്യിദ്ദീന്‍ മുഹമ്മദ് ആമിരി ശാഫിഈ   (ഹി: 960)
211. യാഖൂത്തുത്തഅവീല്‍: ഇമാം ഹുജ്ജത്തുല്‍ ഇസ്‌ലാം അബൂ ഹാമിദ് മുഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഗസാലി (ഹി: 505)
212. നള്മുദ്ദുറര്‍ ഫീ തനാസുബില്‍ ആയി വസ്സുവര്‍: ശൈഖ് ബുര്‍ഹാനുദ്ദീന്‍ ഇബ്‌റാഹീം ബിന്‍ ഉമര്‍ അല്‍ ബിഖാഈ (ഹി: 885)
213. തഫ്‌സീര്‍ ഖുബൈസ: അബൂ ആമിര്‍ ബിന്‍ ഉഖ്ബ അസ്സവാഈ
214. തഫ്‌സീര്‍ ഖതാദിബ്‌നി ദിആമസ്സദൂസി
215. തഫ്‌സീര്‍ ഖിറാമാനി: ശൈഖ് അഹ്മദ് ഹംസ ബിന്‍ മഹ്മൂദ് അല്‍ അസം (ഹി: 971)
216. ജാമിഉ അഹ്കാമില്‍ ഖുര്‍ആന്‍: ശൈഖ് ഇമാം അബൂ അബ്ദില്ലാ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ അബീബക്ര്‍ ബിന്‍ ഫറജ് അല്‍ അന്‍സാരി അല്‍ ഖസ്‌റജി (ഹി: 668)
217. ജാമിഉല്‍ അസ്‌റാര്‍: ശൈഖ് അബ്ദുല്‍ മുഹ്‌സിന്‍ ബിന്‍ സുലൈമാന്‍ അല്‍ കൂറാനി
218. ജാമിഉല്‍ അന്‍വാര്‍: ശൈഖ് താജുദ്ദീന്‍ ഇബ്‌റാഹീം ബിന്‍ ഹംസ അല്‍ അര്‍നവി (ഹി: 970)
219. ജാമിഉത്തഅവീല്‍ ലി മുഹ്കമിത്തന്‍സീല്‍: മുഹമ്മദ് ബിന്‍ ബഹ്‌രില്‍ ഇസ്ബഹാനി (ഹി: 322)
220. തഫ്‌സീര്‍ അല്‍ ഖുറളി: മുഹമ്മദ് ബിന്‍ കഅബില്‍ ഖുറളി
221. തഫ്‌സീര്‍ അല്‍ ഖസ്‌വീനി: അബൂ യൂസുഫ്
222. തഫ്‌സീര്‍ അല്‍ ഖുശൈരി: ഇമാം അബുല്‍ ഖാസിം അബ്ദുല്‍ കരീം ബിന്‍ ഹവാസിനി ശ്ശാഫിഈ  (ഹി: 465)
223. തഫ്‌സീര്‍ ഖുതുബുദ്ദീന്‍: ശൈഖ് മുഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ അസ്‌നീഖി (ഹി: 321)
224. തഫ്‌സീര്‍ അല്‍ഖഫത്വി: അബുല്‍ ഖാസിം ഹിബത്തുല്ലാഹ് ബിന്‍ അബ്ദില്ലാ (ഹി: 697)
225. മഫാതീഹുല്‍ ഗൈബ് (അത്തഫ്‌സീറുല്‍ കബീര്‍): ഇമാം ഫഖ്‌റുദ്ദീന്‍ റാസി മുഹമ്മദ് ബിന്‍ ഉമര്‍ (ഹി: 606)
226. ലുബാബുത്തഅവീല്‍ ഫീ മആനിത്തന്‍സീല്‍: ശൈഖ് അലാഉദ്ദീന്‍ അലി ബിന്‍ മുഹമ്മദ് ബിന്‍ ഇബ്‌റാഹീം ബഗ്ദാദി- ഖാസിന്‍ (ഹി: 741)
227. ലുബാബു ത്തഫാസീര്‍: ഇമാം ബുര്‍ഹാനുദ്ദീന്‍ താജുല്‍ ഖുര്‍റാഈ
228. ലുബാബുത്തഅവീല്‍ വ അജാഇബുല്‍ ഖുര്‍ആന്‍: താജുല്‍ ഖുര്‍റാഇ
229. തഫ്‌സീറുല്‍ കവാശി: മുവഫഖുദ്ദീന്‍ അഹ്മദ് ബിന്‍ യൂസുഫ് മൗസിലി (ഹി: 680)
230. ഗായല്‍ തുഅമാനി: കൂറാനി
231. ജാമിഉല്‍ അസ്‌റാര്‍: ഇമാം കൂറാനി
232. തഫ്‌സീറുല്‍ മാവര്‍ദി: അബുല്‍ ഹസന്‍ അലി ബിന്‍ ഹബീബ് അശ്ശാഫിഈ (ഹി: 450)
233. മുജാഹിദ്: അബുല്‍ ഹജ്ജാജ് മുജാഹിദ് ബിന്‍ ജുബൈര്‍ അല്‍ മക്കി (ഹി: 104)
234. അല്‍ മുജര്‍റദ്: അബു ശുജാഅത്ത്
235. തഫ്‌സീറു മുഹമ്മദ് ബിന്‍ അയ്യൂബ് അര്‍റാസി (ഹി: 294)
236. തഫ്‌സീറു മുഹമ്മദ് ബിന്‍ അബീ അബ്ദിര്‍റഹ്മാന്‍ ബുഖാരി (ഹി: 446)
237. തഫ്‌സീര്‍ അല്‍ മുര്‍റീസി: ശറഫുദ്ദീന്‍ അബുല്‍ ഫസല്‍ മുഹമ്മദ് ബിന്‍ അബ്ദില്ല ബിന്‍ മുഹമ്മദ് ബിന്‍ അബില്‍ ഫള്ല്‍ അശ്ശാഫിഈ (ഹി: 655)
238. തഫ്‌സീര്‍ അല്‍ മസ്ഈദി: അബൂ അബ്ദില്ലാ മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ മര്‍വസി
239. തഫ്‌സീറു മുഖാതിലി ബിന്‍ ഹിബ്ബാന്‍
240. തഫ്‌സീറു മുഖാതിലി ബിന്‍ സുലൈമാന്‍
241. തഫ്‌സീര്‍ അല്‍ മുഖദ്ദസി: ശിഹാബുദ്ദീന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ഹമ്പലി (ഹി: 728)
242. തഫ്‌സീറു മക്കിയ്യ് ബിന്‍ അബീ ഥാലിബ് ഖൈസി മുഖ്‌രി (ഹി: 437)
243. തഫ്‌സീര്‍ അല്‍ മുന്‍ശി: ശൈഖ് മുഹമ്മദ് ബിന്‍ ബദ്‌റുദ്ദീന്‍ സാറൂഖാനി (ഹി: 1000)
244. തഫ്‌സീര്‍ അല്‍ മഹ്ദവി: അബുല്‍ അബ്ബാസ് അഹ്മദ് ബിന്‍ അമ്മാര്‍ (ഹി: 430)
245. തഫ്‌സീര്‍ നാസിര്‍ ബിന്‍ മന്‍സൂര്‍: ഇബ്‌നു അബില്‍ ഖാസിം (ഹി: 430)
246. തഫ്‌സീര്‍ നജ്മുദ്ദീന്‍: അഹ്മദ് ബിന്‍ ഉമര്‍ ഹയൂഖി (ഹി: 618)
247. തഫ്‌സീര്‍ ബശീര്‍ ബിന്‍ അബീ ബക്ര്‍ ബിന്‍ ഹാമിദ് ബിന്‍ സുലൈമാന്‍ ബിന്‍ യൂസുഫ് തബ്‌രീസി (ഹി: 646)
248. തഫ്‌സീറു ന്നസഫീ: നജ്മുദ്ദീന്‍ അബൂ ഹഫ്‌സ് ഉമര്‍ ബിന്‍ മുഹമ്മദ് നസഫി (ഹി: 537)
249. അത്തൈസീറു ഫിത്തഫ്‌സീര്‍: ഇമാം അബുല്‍ ഖാസിം അബ്ദുല്‍ കരീം ബിന്‍ ഹവാസിന്‍ ഖുശൈരി (ഹി: 465)
250. അത്തൈസീറു ഫീ ഇല്‍മി ത്തഫ്‌സീര്‍: മുഹ്‌യുദ്ദീന്‍ മുഹമ്മദ് ബിന്‍ സുലൈമാന്‍ കഫീജി
251. തഫ്‌സീറു അന്നുഅമാനി: സഹീറുദ്ദീന്‍ അബൂ അലി ഹസന്‍ ബിന്‍ ഖതീര്‍ ബിന്‍ അബില്‍ ഹുസൈന്‍ (ഹി: 598)
252. തഫ്‌സീറു നൂറുദ്ദീന്‍ സാദ: ശൈഖ് മുസ്‌ലിഹുദ്ദീന്‍ (ഹി: 981)
253. തഫ്‌സീര്‍ അന്നഹ്ദി: അബൂ ഹുദൈഫ മൂസ ബിന്‍ മസ്ഊദ്
254. തഫ്‌സീര്‍ അന്നൈസാബൂരി: ഖദീം അബുല്‍ ഖാസിം ഹസന്‍ ബിന്‍ മുഹമ്മദ് (ഹി: 406)
255. തഫ്‌സീര്‍ വാഹിദി
256. ശിഫാഉസ്സുദൂര്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആനില്‍ കരീം: അബൂ ബക്ര്‍ മുഹമദ് ബിന്‍ ഹസന്‍ മൗസലി (ഹി: 351)
257. ഗറാഇബുല്‍ ഖുര്‍ആന്‍ വ റഗാഇബുല്‍ ഫുര്‍ഖാന്‍: നിസാമുദ്ദീന്‍ ഹസന്‍ ബിന്‍ മുഹമ്മദ് ബിന്‍ ഹുസൈന്‍ ഖുമി അന്നൈസാബൂരി (ഹി: 728)
258. അല്‍ ഗറാഇബ് ഫീ അജാഇബില്‍ ഖുര്‍ആന്‍: ഇമാം ഫഖീഹ് അബുല്‍ ഖാസിം മഹ്മൂദ് ബിന്‍ ഹംസ ബിന്‍ നസ്‌രില്‍ കിര്‍മാനി
259. തഫ്‌സീര്‍ അല്‍ വാഖിദി: മുഹമ്മദ് ബിന്‍ ഉമര്‍
260. തഫ്‌സീര്‍ അല്‍ വാലിബി: ഇമാം അലി ബിന്‍ അബീ ഥല്‍ഹ
261. തഫ്‌സീര്‍ വഖീഅ്: ഇമാം സാഹിദ് അബൂ സുഫ്‌യാന്‍ വഖീഅ് ബിന്‍ ജര്‍റാഹ് കൂഫി ഹനഫി (ഹി: 197)
262. തഫ്‌സീര്‍ വഹബ് ബിന്‍ മുനബ്ബിഹ് അല്‍ യമാനി (ഹി: 114)
263. തഫ്‌സീര്‍ അല്‍ വഹ്‌റാനി: അബുല്‍ ഹസന്‍ അലി ബിന്‍ അബ്ദില്ല ബിന്‍ മുബാറക് (ഹി: 615)
264. തഫ്‌സീര്‍ അല്‍ ഹിന്ദി: ശൈഖ് ഫൈളുല്ലാഹ് (ഹി: 1000)
265. തഫ്‌സീര്‍ യസീദ് ബിന്‍ ഹാറൂന്‍ സമലി, താബിഈ (ഹി: 117)
266. ലതാഇഫുല്‍ ഇശാറാത്തി ഫി ത്തഫ്‌സീര്‍: ഇമാം അബുല്‍ ഖാസിം അബ്ദുല്‍ കരീം ബിന്‍ ഹവാസിന്‍ ഖുശൈരി (ഹി: 465)
267. മജ്മഉല്‍ ബഹ്‌റൈന്‍ വ മത്‌ലഉല്‍ ബദ്‌റൈന്‍: ഇമാം ശൈഖ് ജലാലുദ്ദീന്‍ സുയൂഥി

 
 (ഖുര്‍ആന്‍ ഡൈജസ്റ്റ്, 1985, എസ്.പി.സി, ചെമ്മാട്)