ലോക width=ത്ത്‌ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതും കൂടുതല്‍ ആളുകള്‍ കൈകാര്യം ചെയ്യുന്നതുമായ ഭാഷയാണ്‌ഇംഗ്ലീഷ്‌. ഈ ഭാഷക്ക്‌ അതിന്റേതായ സാഹിത്യ ഭംഗിയും ഭാഷാഗാംഭീര്യവും മറ്റ്‌ ഭാഷകളില്‍നിന്നു വേറിട്ട്‌ നില്‍ക്കുന്ന ഗുണവിശേഷണങ്ങളുമുണ്ട്‌. അമേരിക്ക, ബ്രിട്ടന്‍, മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങള്‍ മുതലായവയിലെ ജനങ്ങള്‍ ഈ ഭാഷ കൂടുതല്‍ ഉപയോഗിക്കുകയും സംസാരഭാഷയായി സ്വീകരിക്കുകയും ചെയ്‌തു വരുന്നു. ഈ ഭാഷയില്‍ വിവിധ വിഷയങ്ങളില്‍ നിരവധി സാഹിത്യ കൃതികള്‍ വിരചിതമായിട്ടുണ്ട്‌. ലോകത്ത്‌ കൂടുതലായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്‌ ബൈബിളിന്റെ ഇംഗ്ലീഷ്‌ പരിഭാഷകളാണ്‌. അതുപോലെ ഹിന്ദുമതഗ്രന്ഥങ്ങളായ ഭഗവദ്‌ഗീതയും, രാമാണയവും മഹാഭാരതവുമൊക്കെ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസിന്റെയും വിവിധ രൂപത്തിലുള്ള ഇംഗ്ലീഷ്‌ പരിഭാഷകളും വ്യാഖ്യാനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്‌. വിവര്‍ത്തനങ്ങള്‍ക്ക്‌ പുറമെ ഒട്ടുമിക്ക ഇസ്‌ലാമിക വിഷയങ്ങളിലും ഇംഗ്ലീഷ്‌ രചനകളുണ്ട്‌.


ലോകത്ത്‌ പ്രചുര പ്രചാരം നേടിയ ഇംഗ്ലീഷ്‌ മാതൃഭാഷയായി ഉപയോഗിക്കുന്നവര്‍ക്കും ഇംഗ്ലീഷ്‌ സാഹിത്യങ്ങള്‍ വായിക്കാന്‍ ഇഷ്‌ടപ്പെടുന്നവര്‍ക്കും വിദ്യാഭ്യാസമ്പന്നര്‍ക്കും അടിസ്ഥാനപരമായി പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമാണ്‌ ആ ഭാഷയില്‍ ഖുര്‍ആന്‍, ഹദീസ്‌, മറ്റ്‌ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ മുതലായവയുടെ ഇംഗ്ലീഷ്‌ വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും ആവശ്യമായിവരുന്നത്‌.


ലോകത്ത്‌ ഇന്നേവരെ പുറത്തിറങ്ങിയിട്ടുള്ള ഇംഗ്ലീഷ്‌ പരിഭാഷകളും വ്യാഖ്യാനങ്ങളും പരിശോധിക്കുകയും ഗവേഷണബുദ്ധിയോടെ സമീപിക്കുകയും ചെയ്യുമ്പോള്‍ പ്രധാനമായും അവയെ രണ്ടായി നമുക്ക്‌ ഭാഗിക്കാന്‍ കഴിയും. ഒന്ന്‌ യൂറോപ്യന്‍ എഴുത്തുകാരും ഓറിയന്റലിസ്റ്റുകളും രചിച്ചിട്ടുള്ള പരിഭാഷകളും വ്യാഖ്യാനങ്ങളും. മറ്റൊന്ന്‌ ഇന്ത്യ- പാകിസ്‌താന്‍ ഉപഭൂഖണ്ഡത്തിലെ പണ്ഡിതന്മാരുടെ പരിഭാഷകളും, വ്യാഖ്യാനങ്ങളുമാണ്‌ അവ. യൂറോപ്യന്‍ എഴുത്തുകാരും ഓറിയന്റലിസ്റ്റുകളും ഇസ്‌ലാമിനെ തകര്‍ക്കാനും വിശുദ്ധ ഖുര്‍ആനിനെ വികലമാക്കി ചിത്രീകരിക്കാനും ഇസ്‌ലാമിക വിശ്വാസാചാരങ്ങളെ ചവിട്ടിമെതിക്കാനുമാണ ഖുര്‍ആന്‍ പരിഭാഷാ രംഗത്തേക്ക്‌ കാലെടുത്ത്‌ വെച്ചതെങ്കില്‍ ഇന്ത്യ- പാകിസ്‌താന്‍ പരിഭാഷകരും പണ്ഡിതന്മാരും ഈ രംഗത്തേക്ക്‌ പ്രവേശിച്ചത്‌ പാശ്ചാത്യരായ ഇസ്‌ലാമിക വിരുദ്ധശക്തികളും ഓറിയന്റലിസ്റ്റുകളും ഇസ്‌ലാമിനെതിരെ പടച്ചുവിട്ട കുപ്രചരണങ്ങള്‍ക്കും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കും മറുപടി പറയാനും വായനക്കാര്‍ക്ക്‌ സത്യം മനസ്സിലാക്കിക്കൊടുക്കാനുമാണ്‌. ഇവയില്‍ ഓരോ പരിഭാഷകള്‍ക്കും അതിന്റേതായ സ

വിശേഷതകളും കുറവുകളുമുണ്ട്‌. ഓരോ പരിഭാഷകളെയും വിശദമായി വിലയിരുത്തുമ്പോള്‍ പരിഭാഷകന്‍ ജീവിത കാലഘട്ടം അദ്ദേഹത്തിന്റെ മതപരമായും സാംസ്‌കാരികമായുമുള്ള വീക്ഷണങ്ങള്‍, പരിഭാഷകളുടെയും ഗ്രന്ഥങ്ങളുടെയും സ്വാധീനം, അറബ്‌ തഫ്‌സീറുകളുടെ സ്വാധീനം, ഭാഷാപരമായ ഗുണങ്ങളും ന്യൂനതകളും സര്‍വ്വോപരി ഖുര്‍ആനിന്റെ മൂലഭാഷയോടും ആശയങ്ങളോടും എത്ര കണ്ട്‌ നീതിപുലര്‍ത്താന്‍ സാധിച്ചു? വളച്ചുകെട്ടില്ലാതെ ഖുര്‍ആനികാശയങ്ങള്‍ ശരിയാംവിധം വായനക്കാരിലെത്തിക്കാന്‍ എത്രകണ്ട്‌ ശ്രമം നടത്തി? മുതലായവ ചര്‍ച്ച ചെയ്യേണ്ടതാണ്‌. അതോടൊപ്പം പരിഭാഷകളെ താരതമ്യപഠനത്തിന്‌ വിധേയമാക്കുകയും അവ ഓരോന്നിലും ഖുര്‍ആനികാശയങ്ങളോട്‌ നിരക്കാത്ത പരിഭാഷകളും ദുര്‍വ്യാഖ്യാനങ്ങളും വളച്ചൊടിക്കലും ഉണ്ടെങ്കില്‍ അവ പുറത്തുകൊണ്ട്‌ വരികയും വായനക്കാരെ ബോധ്യപ്പെടുത്തുകയും വഴിതെറ്റുന്നതില്‍നിന്നു അവരെ പിന്തിരിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ ഇവ്വിഷയകമായി പഠനം നടത്തുന്നതിന്റെ മുഖ്യലക്ഷ്യം. കാരണം, ചില മലയാള പരിഭാഷകളെപോലെതന്നെ ഇംഗ്ലീഷ്‌ പരിഭാഷകളെയും വ്യാഖ്യാനങ്ങളെയും സ്വന്തം ആശയങ്ങളും വീക്ഷണഗതികളും സ്ഥാപിച്ചെടുക്കാന്‍ വേണ്ടി ദുരുപയോഗം ചെയ്‌തതായി നമുക്ക്‌ കണ്ടെത്താന്‍ കഴിയുന്നതുകൊണ്ടാണിത്‌. അതുകൊണ്ട്‌ ആദ്യമായി നമുക്ക്‌ യൂറോപ്യന്‍ എഴുത്തുകാരും ഓറിയന്റലിസ്റ്റുകളും നിര്‍വ്വഹിച്ച ഇംഗ്ലീഷ്‌ പരിഭാഷകളെയും വ്യാഖ്യാനങ്ങളെയും കുറിച്ച്‌ അല്‍പം മനസ്സിലാക്കാം.


1. Al-coran of mahomat- Alaxander Ross

ലക്ഷ്യവും മാര്‍ഗവും ശരിയല്ലെങ്കിലും ആദ്യമായി യൂറോപ്യന്‍ ഭാഷകളിലേക്ക്‌ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യാന്‍ മുന്നോട്ടുവന്നത്‌ അമുസ്‌ലിം എഴുത്തുകാരായിരുന്നു. ഇവയെ സൂക്ഷ്‌മമായി പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്ന വസ്‌തുത 1543-ല്‍ ലാറ്റിന്‍ ഭാഷയില്‍ പുറത്തിറങ്ങിയ ആദ്യ ഖുര്‍ആന്‍ പരിഭാഷക്ക്‌ ശേഷം പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി മറ്റ്‌ അഞ്ച്‌ യൂറോപ്യന്‍ ഭാഷകളിലേക്ക്‌ കൂടി ഖുര്‍ആന്‍ പരിഭാഷകള്‍ വ്യാപിക്കുകയുണ്ടായി. പതിനേഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സ്‌ ഓട്ടോമന്‍- മുഗള്‍ സാമ്രാജ്യങ്ങളായി വികസിച്ച ശേഷം ഇസ്‌ലാമിനെയും അതിന്റെ വിശുദ്ധ ഗ്രന്ഥത്തെയും കുറിച്ച്‌ പഠിക്കുന്നതില്‍ ഒരു പുത്തനുണര്‍വ്‌ ദൃശ്യമായി. അതനുസരിച്ച്‌ ഫ്രാന്‍സില്‍ ഇസ്‌ലാമിക പഠനത്തിലേക്ക്‌ ധാരാളം പേര്‍ മുന്നോട്ട്‌ വന്നു. അതിന്റെ ഭാഗമായി അലക്‌സാഡ്രയിലെ ഫ്രാന്‍സ്‌ രാജാവിന്റെ പ്രതിനിധി ആന്‍ഡ്രൂ ഡൂയര്‍ വിശുദ്ധ ഖുര്‍ആന്‍ ഫ്രഞ്ച്‌ ഭാഷയിലേക്ക്‌ പരിഭാഷപ്പെടുത്തി. 1647-ലായിരുന്നു ഇത്‌. അല്‍പകാലംകൊണ്ട്‌ തന്നെ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞ ഈ പരിഭാഷയുടെ രണ്ടാം പതിപ്പ്‌ 1649-ല്‍ വീണ്ടും പുറത്തിറങ്ങി. ഈ പരിഭാഷയുടെ ജനസമ്മിതിയില്‍ ആകൃഷ്‌ടനാകുക

യും ആവേശമുള്‍ക്കൊള്ളുകയും ചെയ്‌ത അലക്‌സാണ്ടര്‍ റോസ്‌ ഡൂയറുടെ ഈ ഫ്രഞ്ച്‌ പരിഭാഷയുടെ ഇംഗ്ലീഷ്‌ വിവര്‍ത്തനം തയ്യാറാകാക്കുകയും 1649-ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. റോസിന്റെ ഈ പരിഭാഷക്ക്‌ അദ്ദേഹം നല്‍കിയ പേര്‌ Al-coran of mahomat അഥവാ മുഹമ്മദിന്റെ ഖുര്‍ആന്‍ എന്നായിരുന്നു. ഇംഗ്ലീഷ്‌ ഭാഷയിലെ ആദ്യത്തെ ഖുര്‍ആന്‍ പരിഭാഷയാണിത്‌.


ഈ പരിഭാഷയുടെ നാമകരണത്തില്‍നിന്ന്‌ തന്നെ പരിഭാഷകന്റെ ഉള്ളിലിരിപ്പ്‌ നമുക്ക്‌ വ്യക്തമാകുന്നു. ഖുര്‍ആന്‍ ദൈവികമല്ലെന്നും മുഹമ്മദ്‌ നബി(സ്വ)യുടെ സ്വന്തം നിര്‍മ്മിതിയാണെന്നും നാമംകൊണ്ട്‌ തന്നെ വരുത്തിത്തീര്‍ക്കുകയാണ്‌ ഈ യൂറോപ്യന്‍ ഓറിയന്റലിസ്റ്റ്‌ ചെയ്യുന്നത്‌. ഇസ്‌ലാമിനോടും വിശുദ്ധ ഖുര്‍ആനിനോടും നിരക്കാത്ത ഇത്തരം പരിഭാഷകളാണ്‌ പില്‍ക്കാലത്ത്‌ വന്ന യൂറോപ്യന്‍ പരിഭാഷകര്‍ ആധാരമാക്കിയത്‌. ഇവരുടെയൊക്കെ പരിഭാഷയുടെ ലക്ഷ്യവും ഉള്ളടക്കവും നമുക്ക്‌ ഊഹിക്കാന്‍ കഴിയുന്നതേയുള്ളൂ.

1590-ല്‍ സ്‌കോട്ട്‌ലാന്റിലെ അബേര്‍ഡിന്‍ എന്ന സ്ഥലത്താണ്‌ അലക്‌സാണ്ടര്‍ റോസ്‌ ജനിച്ചത്‌. മുപ്പത്താറ്‌ വര്‍ഷത്തോളം അദ്ദേഹം വൈദികപഠനം നടത്തി. ചരിത്രം തത്വശാസ്‌ത്രം, വൈദികശാസ്‌ത്രം മുതലായവയായിരുന്നു അദ്ദേഹത്തിന്‌ ഇഷ്‌ടപ്പെട്ട വിഷയങ്ങള്‍. ഒരു മുസ്‌ലിം മോഡേണിസ്റ്റായി ഹാശിം അമീര്‍ ആലി തയ്യാറാക്കിയ Student�s Quran എന്ന ഇംഗ്ലീഷ്‌ പരിഭാഷയുടെ ആമുഖത്തില്‍ പറയുന്നത്‌ അലക്‌സാണ്ടര്‍ റോസ്‌ തയ്യാറാക്കിയ ഈ ആദ്യ പരിഭാഷയുടെ ഒരു കോപ്പി തനിക്ക്‌ ലഭിച്ചിട്ടുണ്ടെന്നാണ്‌. പൂര്‍ണ രൂപത്തിലുള്ള ഇതിന്റെ ഒരു പതിപ്പ്‌ 1718-ല്‍ ലണ്ടനില്‍ പുറത്തിറങ്ങുകയുണ്ടായി. ഈ പരിഭാഷയുടെ ഒരു കോപ്പി ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. റോസിന്റെ ഈ ഇംഗ്ലീഷ്‌ പരിഭാഷയില്‍ ഉപയോഗിച്ചിട്ടുള്ള ഇംഗ്ലീഷ്‌ ലാറ്റിന്‍ ചുവയുള്ളതാണ്‌. ഹാശിം അമീറലിയുടെ The messege of the Quran എന്ന ഇംഗ്ലീഷ്‌ പരിഭാഷയുടെ അവസാന ഭാഗത്ത്‌ റോസ്‌ തയ്യാറാക്കിയ Al-coran of mahomat ന്റെ ആദ്യത്തെ രണ്ട്‌ പേജുകള്‍ ഉദാഹരണത്തിന്‌ വേണ്ടി നല്‍കിയതായി കാണാം. പരിഭാഷകന്റെ പേര്‌ ചേര്‍ക്കാത്ത ടൈറ്റില്‍ പേജാന്‌ ഒന്നാമത്തേത്‌. രണ്ടാമത്തെ പേജ്‌ French epsitle to the reader (വായനക്കാരോട്‌) എന്ന തലക്കെട്ടോടെ തുടങ്ങുന്നു.

വാനയക്കാരോട്‌' എന്ന ഭാഗം തുടങ്ങുന്നതിങ്ങനെയാണ്‌: The book is a long conference of God, the angels and Mahomet which t

hat false prophet very grosly invented ഖുര്‍ആന്‍ ദൈവം മാലാഖ, മുഹമ്മദ്‌ നബി(സ്വ) ഇവര്‍ തമ്മിലുള്ള ദീര്‍ഘമായ കൂടിയാലോചനയിലൂടെ ആ വ്യാജപ്രവാചകന്‍ രൂപകല്‍പന ചെയ്‌തതാണ്‌. തുടക്കത്തില്‍ തന്നെ


ഇസ്‌ലാമിനെയും അതിന്റെ പ്രവാചകനെയും വിശുദ്ധ ഇസ്‌ലാമിനെയും വിമര്‍ശിച്ചുകൊണ്ട്‌ എഴുതുന്ന അലക്‌സാണ്ടര്‍ റോസ്‌ ഇസ്‌ലാമിന്റെ നന്മക്ക്‌ വേണ്ടിയല്ല പരിഭാഷ രംഗത്തേക്ക്‌ കടന്നുവന്നത്‌ ഏതായാലും ഉറപ്പാണ്‌. മുഹമ്മദ്‌ നബി(സ്വ)യുടെ നിര്‍മിതയാണ്‌ വിശുദ്ധ ഖുര്‍ആന്‍ എന്ന്‌ തുറന്നെഴുതുന്ന അദ്ദേഹം പുണ്യപ്രവാചകനെ വ്യാജനായി ചിത്രീകരിക്കാനും ധൈര്യം കാണിക്കുന്നു. അടിസ്ഥാനപരമായി ഇസ്‌ലാമിനെ പഠിക്കാത്തതാണ്‌ ഓറിയന്റലിസ്റ്റുകല്‍ക്ക്‌ പറ്റിയ അമളി. വിശുദ്ധ ഖുര്‍ആനിനോട്‌ യൂറോപ്യന്‍ എഴുത്തുകാരുടെ സമീപനമാണ്‌ ഇവിടെ നാം കണ്ടത്‌. ഇത്തരം പരിഭാഷകളെ അനുകരിച്ചുകൊണ്ടാണ്‌ മറ്റ്‌ യൂറോപ്യന്‍ പരിഭാഷകളും പുറത്ത്‌ വന്നത്‌.


ഈ പരിഭാഷയെകുറിച്ച്‌ വിലയിരുത്തുവാന്‍ തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രസ്‌താവനകള്‍ നമ്മെ സഹായിക്കും. അദ്ദേഹം എഴുതുന്നു: He divided into many signes, or verses that contain his ordinance and tables with out abservation either of the consiguence or connexion of the discourse, which the cause that thou shalt find in this book, a multitude of incongrous peices and divers repetition of the samethings അഥവാ വിശുദ്ധ ഖുര്‍ആനിനെ പ്രത്യേക നിരീക്ഷണം കൂടാതെഅദ്ദേഹത്തിന്റെ നിയമങ്ങളും കെട്ടുകഥകളും ഉള്‍ക്കൊള്ളുന്ന കുറേ സൂക്തങ്ങളാക്കി അദ്ദേഹം ഭാഗിച്ചു. ഇവര്‍ക്ക്‌ പരസ്‌പരബന്ധമോ വിഷയങ്ങളുടെ തുടര്‍ച്ചയോ ഇല്ല. ഒരേ വിഷയത്തിന്റെ തന്നെ വിവിധ തരത്തിലുള്ള ആവര്‍ത്തനങ്ങള്‍ അന്യോന്യം ചേര്‍ച്ചയില്ലാത്ത കുറേ ഭാഗങ്ങള്‍ ഇതാണ്‌ ഈ ഗ്രന്ഥം. ഖുര്‍ആനിനോടുള്ള റോസിന്റെ സമീപനം വളരെ വ്യക്തമാകുന്ന വരികളാണിവ. ഖുര്‍ആന്‍ കെട്ടുകഥകള്‍ നിറഞ്ഞതാണെന്നും പരസ്‌പര ബന്ധമില്ലാത്തതാണെന്നും അദ്ദേഹം ആക്ഷേപിക്കുന്നു. തുടര്‍ന്ന്‌ പുണ്യറസൂലിനെ എഴുത്തും വായനയും അറിയില്ലെങ്കിലും അദ്ദേഹം പ്രവാചകനാണത്രെ എന്ന്‌ പറഞ്ഞ്‌ പരിഹരിക്കുകയാണ്‌ ഈ മുസ്‌ലിം വിരോധി ചെയ്യുന്നത്‌.

വിശുദ്ധ ഖുര്‍ആന്‍ കെട്ടുകഥകളും വിഡ്‌ഢിത്തരങ്ങളും നിറഞ്ഞതാണെന്ന്‌ ആക്ഷേപിക്കുന്ന പരിഭാഷകന്‍ പിന്നീട്‌ അത്‌ പരിഭാഷപ്പെടുത്താന്‍ തുനിഞ്ഞതെന്തിനാണെന്ന്‌ അയാളുടെ പരിഭാഷയുടെ പുറംചട്ടയില്‍ രേഖപ്പെടുത്തിയതില്‍നിന്നു വ്യക്തമാകുന്നു. for the satisfacation of all that desire to look into the Turkish vanities അഥവാ തുര്‍ക്കികളുടെ ദുരഭിമാനമായ ഈ ഗ്രന്ഥത്തെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവരുടെ സംതൃപ്‌തിക്ക്‌ എന്നാണ്‌ പരിഭാഷകന്‍ അതിന്റെ പുറംചട്ടയില്‍ എഴുതുന്നത്‌. തുര്‍ക്കി മതത്തിന്റെ മൂലധാരാമായിട്ടാണ്‌ പരിഭാഷകന്‍ വിശുദ്ധ ഖുര്‍ആനിനെ വിലയിരുത്തുന്നത്‌. പ്രപഞ്ചത്തെ ബാധിച്ച വിഷമാണ്‌ ഖുര്‍ആന്‍ എന്ന്‌ കൂടി എഴുതുന്ന ഗ്രന്ഥകര്‍ത്താവ്‌ ക്രിസ്‌തുമത പ്രചാരണമാണ്‌ തന്റെ പരിഭാഷ വഴി ലക്ഷ്യമിട്ടത്‌.

ഡൂയറുടെ ഫ്രഞ്ച്‌ പരിഭാഷയില്‍ കാണുന്ന ക്രിസ്‌ത്യന്‍ വായനക്കാരോട്‌ തുര്‍ക്കികളുടെ മതചരിത്ര സംഗ്രഹം മുതലായ ഭാഗങ്ങള്‍ അലക്‌സാണ്ടര്‍ റോസും തന്റെ ഇംഗ്ലീഷ്‌ പരിഭാഷയിലും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്‌. 394 പേജുള്ള പരിഭാഷയുടെ അവസാന ഭാഗത്ത്‌ നബി(സ്വ)യുടെ ജീവചരിത്രം നമുക്ക്‌ കാണാം. പരിഭാഷയുടെ ഒരേ പതിപ്പിന്റെ തന്നെ വിവിധ കോപ്പികളില്‍ പേജ്‌ നമ്പറിങ്ങിലും മറ്റും വലിയ തെറ്റുകള്‍ കടന്നുകൂടിയത്‌ ഇതിന്റെ അച്ചടിയില്‍ കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടില്ല എന്നതിന്റെ മതിയായ തെളിവാണ്‌. പരിഭാഷയുടെ അനുബന്ധത്തില്‍ വിശുദ്ധ ഖുര്‍ആനും മറ്റ്‌ ഇസ്‌ലാമിക ഗ്രന്ഥങ്ങളും വായിച്ചുനോക്കാന്‍ ക്രിസ്‌തുമത വിശ്വാസികളോട്‌ അദ്ദേഹം ആവശ്യപ്പെടുന്നു. പരിഭാഷകന്റെ പേര്‌ നല്‍കാതെ പ്രസിദ്ധീകരിച്ച ഇതിന്റെ വിവാദപരമായ പ്രസിദ്ധീകരണം കാരണം ഇതിനെകുറിച്ച്‌ വിലയിരുത്താനോ അവലോകനം നടത്താനോ സമകാലീനരായ എഴുത്തുകാര്‍ ആരുംതന്നെ തയ്യാറായില്ല എന്നതും ഒരു വസ്‌തുതയാണ്‌.


വിശുദ്ധ ഖുര്‍ആന്‍ ഇംഗ്ലീഷിലേക്ക്‌ തര്‍ജമ ചെയ്‌ത രണ്ടാമത്തെ ഇംഗ്ലീഷ്‌ പരിഭാഷകനായ ജോര്‍ജ്ജ്‌ സെയ്‌ല്‍ എന്ന പാതിരിയാണ്‌ അലക്‌സാണ്ടര്‍ റോസിന്റെ ഈ ഒന്നാമത്തെ ഇംഗ്ലീഷ്‌ പരിഭാഷയെകുറിച്ച്‌ അഭിപ്രായം പറയാനും അവലോകനം നടത്താനും തയ്യാറായത്‌. ഇംഗ്ലീഷ്‌ പരിഭാഷയുടെ ഒറിജിനലായ ഡൂയറുടെ ഫ്രഞ്ച്‌ പരിഭാഷയെക്കുറിച്ച്‌ സെയ്‌ല്‍ അഭിപ്രായപ്പെടുന്നത്‌ ശരിയായ ഒരു തര്‍ജമ എന്നുതന്നെ അതിന്‌ പറയാന്‍ പാടില്ലെന്നാണ്‌. തുടര്‍ച്ചയായ ക്രമക്കേടുകളും വിട്ടുകളയലും കൂടിച്ചേര്‍ക്കലും ഭീമാബദ്ധങ്ങളുടെ കലവറയും കൂടിയാണ്‌ ഡൂയറുടെ ഫ്രഞ്ച്‌ പരിഭാഷ. ആവശ്യമായ സ്ഥലത്ത്‌ വിശദീകരണക്കുറിപ്പുകള്‍ ചേര്‍ത്തിട്ടില്ല. അറബി തഫ്‌സീറുകള്‍ റഫര്‍ ചെയ്യാനാണ്‌ പരിഭാഷകന്‍ വായനക്കാരോട്‌


ശുപാര്‍ശ ചെയ്യുന്നത്‌. ഇതിന്റെ നേര്‍ ഇംഗ്ലീഷ്‌ വിവര്‍ത്തനമായ അലക്‌സാണ്ടര്‍ റോസിന്റെ Al-coran of mahomat ന്റെ സ്ഥിതിയും ഇത്‌ തന്നെ. റോസ്‌ അറബി പരിജ്ഞാനം തീരെയില്ലാത്തതോടൊപ്പം ഫ്രഞ്ച്‌ ഭാഷയിലും സാഹിത്യത്തിലും പണ്ഡിതനുമല്ല. അതുകൊണ്ട്‌ തന്നെ ധാരാളം അബദ്ധങ്ങള്‍ റോസിന്റെ ഈ ആദ്യ ഇംഗ്ലീഷ്‌ പരിഭാഷയില്‍ കടന്നുകൂടിയിട്ടുണ്ട്‌. ഈ പരിഭാഷയുടെ എട്ട്‌ പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ടെന്നും അവസാനത്തെ എഡിഷന്‍ 1856-ലാണ്‌ പ്രസിദ്ധീകരിക്കപ്പെട്ടതെന്നും ഖുര്‍ആനിന്റെ ഇംഗ്ലീഷ്‌ പരിഭാഷകളെക്കുറിച്ച്‌ പഠനം നടത്തിയ ആര്‍.കെ. കിഡ്‌വി രേഖപ്പെടുത്തുന്നു. ക്രിസ്‌ത്യന്‍ വായനക്കാരോട്‌ എന്ന ഈ പരിഭാഷയുടെ ആമുഖത്തില്‍ റോസിന്റെ ഓറിയന്റലിസ്റ്റ്‌ മനോഭാവവും ഇസ്‌ലാമിക വിരുദ്ധ സമീപനവും വ്യക്തമാകുന്നുണ്ടെന്ന്‌ കിഡ്വായി തുടര്‍ന്നു എഴുതുന്നു. ചുരുക്കത്തില്‍ മുസ്‌ലിം വിരോധിയായ ഓറിയന്റലിസ്റ്റ്‌ തയ്യാറാക്കിയ വിശുദ്ധ ഖുര്‍ആനിന്റെ ഒന്നാമത്തെ ഇംഗ്ലീഷ്‌ പരിഭാഷ തന്നെ ഇസ്‌ലാമിനെയും ഖുര്‍ആനിനെയും പുണ്യറസൂലിനെയും വിമര്‍ശിക്കാനും വിലകുറച്ചുകാണിക്കാനുമായിരുന്നു. ഇതില്‍നിന്നെല്ലാം നമുക്ക്‌ മനസ്സിലാക്കാം.